---
title: " വളപട്ടണം പുഴയിൽ അജ്ഞാതൻ ചാടി മരിച്ചു"
english_title: "Valapattanam river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45182/valapattanam-river"
published_at: "2022-05-26T17:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f6768742ba_628f3bb8458b8_Picsart_22-05-26_14-04-04-671.jpg"
keywords: []
---

#  വളപട്ടണം പുഴയിൽ അജ്ഞാതൻ ചാടി മരിച്ചു

> **Lead Summary:** ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വളപട്ടണം പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

## Article Content

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വളപട്ടണം പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

ഇയാൾ ചാടുന്നത് കണ്ട പ്രദേശവാസി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് 11.45 ഓടെ മൃതദേഹം വളപട്ടണം റെയിൽവെ പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക് മാറ്റി. മരണപ്പെട്ടയാൾക്ക് 50 നും 60 നും ഇടയിൽ പ്രായമുണ്ടാവുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45182/valapattanam-river)