---
title: "മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ"
english_title: "arrested with MDMA, a deadly drug"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45144/arrested-with-mdma-a-deadly-drug"
published_at: "2022-05-26T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f3c5887f47_news-card.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂര്‍: **മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. എടക്കാട് നടാല്‍പാലത്തിന് സമീപത്ത് വെച്ച് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.

## Article Content

**കണ്ണൂര്‍: **മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. എടക്കാട് നടാല്‍പാലത്തിന് സമീപത്ത് വെച്ച് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.

എടക്കാട് സ്വദേശി ഷാനിദ് (32)നെയാണ് എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടിയത്. സ്കൂട്ടർ പരിശോധിച്ച പോലീസ് 15 ഗ്രാം എം.ഡി.എം.എയും വില്പന നടത്താൻ തൂക്കുന്ന മെഷീനും കവറുകളും പിടിച്ചെടുത്തു.

ഇന്ന് പുലര്‍ച്ചെ യാണ് കെ.എല്‍ 13 എ.ആര്‍ 7407 നമ്പര്‍ സ്‌കൂട്ടറില്‍ലഹരിമരുന്ന് വില്‍പനക്കായി കൊണ്ടു പോകുന്നതിനിടെ ഇയാൾ പോലീസ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45144/arrested-with-mdma-a-deadly-drug)