---
title: "മുയ്യം മുണ്ടേരിയിൽ കിണറ്റിൽ വീണ വയോധികയെ ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി"
english_title: "Firefighters rescue an elderly woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45138/firefighters-rescue-an-elderly-woman"
published_at: "2022-05-26T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f395ed1695_Untitled-2 web.jpg"
keywords: []
---

# മുയ്യം മുണ്ടേരിയിൽ കിണറ്റിൽ വീണ വയോധികയെ ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: **കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. മുയ്യം മുണ്ടേരിയിലെ ഇളനീർമുക്കിൽ വാരിയമ്പത്ത് ജയന്റെ വീട്ടുകിണറ്റിലാണ് അമ്മ ദേവി വീണത്. ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്: **കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. മുയ്യം മുണ്ടേരിയിലെ ഇളനീർമുക്കിൽ വാരിയമ്പത്ത് ജയന്റെ വീട്ടുകിണറ്റിലാണ് അമ്മ ദേവി വീണത്. ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം.

25 അടി ആഴമുള്ള കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സിലെ ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ദേവിയെ പുറത്തെടുത്തത്.

അഗ്‌നിശമനസേന എത്തുന്നതിന് മുമ്പായി കിണറ്റിലിറങ്ങിയ നാട്ടുകാരായ രണ്ടുപേര്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഇവരെ പിടിച്ചു നിര്‍ത്തിയിരുന്നു. റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ചാണ് അഗ്‌നിശമനസേന ദേവിയെ കരയിലേക്ക് കയറ്റിയത്.

ഗ്രേഡ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഫിലിപ്പ്, ഫയർ ഓഫീസർമാർ അനീഷ് കുമാർ, ധനേഷ്, റിജു, ധനജ്ഞയൻ, നന്ദകുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45138/firefighters-rescue-an-elderly-woman)