---
title: "വാഹനം മോഷ്ടിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ 22 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി"
english_title: "veehicle theft case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45134/veehicle-theft-case"
published_at: "2022-05-26T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f3645a5002_DSC_7464 (1).JPG"
keywords: []
---

# വാഹനം മോഷ്ടിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ 22 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്:** വാഹനം മോഷ്ടിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയായ കർണാടക സ്വദേശിയെ 22 വര്‍ഷത്തിന് ശേഷം ഇരട്ടിയിൽ വെച്ച് അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്:** വാഹനം മോഷ്ടിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയായ കർണാടക സ്വദേശിയെ 22 വര്‍ഷത്തിന് ശേഷം ഇരട്ടിയിൽ വെച്ച് അറസ്റ്റ് ചെയ്തു.

കര്‍ണാടക മടിക്കേരിയിലെ പുഷ്പാകരന്‍(45)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് ഇരിട്ടിയില്‍ വെച്ച് പിടികൂടിയത്.

കരിമ്പം സ്വദേശി വി.കെ.സിബിയുടെ വീട്ടിന്റെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ട മഹീന്ദ്രാ ജീപ്പ് 2001 മെയ് മാസം മോഷ്ടിച്ച് കര്‍ണാടകയിലേക്ക് കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയാണ് പുഷ്പാകരന്‍. പ്രതിയെ 2007 ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45134/veehicle-theft-case)