---
title: "വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു"
english_title: "theft in home "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45103/theft-in-home"
published_at: "2022-05-26T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f2352865fc_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു

> **Lead Summary:** **തലശ്ശേരി: **അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ.യുടെ സഹോദരൻ എ.എൻ.ഷാഹിറിന്റെ ഭാര്യയുടെ വീട്ടിൽ മോഷണം. ചിറക്കര പള്ളിത്താഴ വെൽകേർ ആസ്പത്രിക്കു സമീപത്തെ ഫൈജിസിൽ സി.പി.ഹസ്സന്റെ വീട്ടിൽനിന്ന് 30,000 രൂപ, വാച്ച്, അരപ്പവന്റെ സ്വർണമോതിരം എന്നിവ മോഷണം പോയി.

## Article Content

**തലശ്ശേരി: **അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ.യുടെ സഹോദരൻ എ.എൻ.ഷാഹിറിന്റെ ഭാര്യയുടെ വീട്ടിൽ മോഷണം. ചിറക്കര പള്ളിത്താഴ വെൽകേർ ആസ്പത്രിക്കു സമീപത്തെ ഫൈജിസിൽ സി.പി.ഹസ്സന്റെ വീട്ടിൽനിന്ന് 30,000 രൂപ, വാച്ച്, അരപ്പവന്റെ സ്വർണമോതിരം എന്നിവ മോഷണം പോയി.

ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. ട്രൗസർ ധരിച്ച ഒരാളെ കണ്ടതായി വീട്ടുകാർ മൊഴി നൽകി. തലശ്ശേരി പോലീസ് സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45103/theft-in-home)