---
title: "വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു"
english_title: "vallithode health centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45100/vallithode-health-centre"
published_at: "2022-05-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f21c1a6d21_vac.jpg"
keywords: []
---

# വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ആര്‍ദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

## Article Content

ആര്‍ദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ജില്ലയില്‍ ഇതുവരെ 35 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 11ഉം രണ്ടാംഘട്ടത്തില്‍ ഇതുവരെ 24ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നാംഘട്ടത്തില്‍ 21 കേന്ദ്രങ്ങള്‍ കൂടി വന്നാല്‍ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 82 ആയി ഉയരുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45100/vallithode-health-centre)