---
title: "കണ്ണൂര്‍ പ്രസ് ക്ലബിനടുത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍"
english_title: "auto_robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44860/auto_robbery"
published_at: "2022-05-25T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dda9cdf1bc_auto.jpg"
keywords: []
---

# കണ്ണൂര്‍ പ്രസ് ക്ലബിനടുത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍

> **Lead Summary:** കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബിന് അടുത്തു പാർക്ക് ചെയ്ത ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കാസർകോട് എടനീർ ബദ്രീ നഗർ മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. പ്രതി ശരീഫ് ജയിലിൽ നിന്നും ഇറങ്ങി ഒരാഴ്ച മാത്രമേ ആയുള്ളൂ. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കാസർകോട് ബേക്കലിൽ നിന്ന് ഓട്ടോറിക്ഷ കണ്ടെത്തി. ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരി, എസ്‌ഐ നസീബ്, എഎസ്ഐ എം. അജയൻ, നാസർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

## Article Content

കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബിന് അടുത്തു പാർക്ക് ചെയ്ത ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കാസർകോട് എടനീർ ബദ്രീ നഗർ മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. പ്രതി ശരീഫ് ജയിലിൽ നിന്നും ഇറങ്ങി ഒരാഴ്ച മാത്രമേ ആയുള്ളൂ. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കാസർകോട് ബേക്കലിൽ നിന്ന് ഓട്ടോറിക്ഷ കണ്ടെത്തി. ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരി, എസ്‌ഐ നസീബ്, എഎസ്ഐ എം. അജയൻ, നാസർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44860/auto_robbery)