---
title: "സർട്ടിഫിക്കറ്റ് തടഞ്ഞു: ക്രസന്റ് കോളേജിലെ ബിഎഡ് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി"
english_title: "crescent college students protests"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44802/crescent-college-students-protests"
published_at: "2022-05-25T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d9c2fe5190_vac.jpg"
keywords: []
---

# സർട്ടിഫിക്കറ്റ് തടഞ്ഞു: ക്രസന്റ് കോളേജിലെ ബിഎഡ് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി

> **Lead Summary:** **പ​ഴ​യ​ങ്ങാ​ടി:** മാ​ടാ​യി​പ്പാ​റ​യി​ലെ ക്രെ​സ​ന്‍റ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​വ​സാ​ന വ​ര്‍​ഷ ബി​എ​ഡ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​ഞ്ഞു​വ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. കോ​ള​ജി​ല്‍ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്.

## Article Content

**പ​ഴ​യ​ങ്ങാ​ടി:** മാ​ടാ​യി​പ്പാ​റ​യി​ലെ ക്രെ​സ​ന്‍റ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​വ​സാ​ന വ​ര്‍​ഷ ബി​എ​ഡ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​ഞ്ഞു​വ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. കോ​ള​ജി​ല്‍ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്.

ഫീ​സ് സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​മാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​ഞ്ഞു​വ​യ്ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. കോ​ള​ജി​ല്‍ ചേ​രു​ന്ന സ​മ​യ​ത്ത് ര​ണ്ട് വ​ര്‍​ഷ​ത്തെ ഫീ​സാ​യി എ​ഴു​പ​തി​നാ​യി​രം 70,000 രൂ​പ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ 74,000 രൂ​പ അ​ട​ച്ചി​ട്ടും വീ​ണ്ടും 6000 രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​ഞ്ഞു​വ​ച്ച​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.

ആ​ദ്യ ഗ​ഡു​വാ​യി 45,000 രൂ​പ​യും കോ​വി​ഡ് കാ​ര​ണം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ന്ന​തി​നാ​ല്‍ യൂ​ണി​വേഴ്സി​റ്റി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ര​ണ്ടാം ഗ​ഡു​വാ​യി 29,000 രൂ​പ അ​ട​ച്ച​താ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും യൂ​ണി​വേ​ഴ്സി​റ്റി​ക്ക് പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി വി​സി​ക്കും ര​ജി​സ്ട്രാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ്ര​വേ​ശ​ന സ​മ​യ​ത്ത് വാ​ങ്ങി​യ എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു, ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ബി​എ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടി​സി എ​ന്നി​വ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് അ​ധി​ക ഫീ​സ് കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ആ​ദ്യ ഗ​ഡു​വാ​യ 45,000 രൂ​പ​യും ര​ണ്ടാം ഗ​ഡു​വാ​യ 35,000 രൂ​പ​യു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. 29000 രൂ​പ അ​ട​ച്ച​വ​രോ​ട് ബാ​ക്കി വ​രു​ന്ന ആ​റാ​യി​രം രൂ​പ മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ വാ​ദം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44802/crescent-college-students-protests)