---
title: "മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ"
english_title: "moris coin case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44743/moris-coin-case"
published_at: "2022-05-24T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cf61cc7bfa_news-card.jpg"
keywords: []
---

# മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂണിയർ കെ ജോഷിയെ ആണ് പിടിയിലായത്, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി .സദാനന്ദ റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്,

## Article Content

മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂണിയർ കെ ജോഷിയെ ആണ് പിടിയിലായത്, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി .സദാനന്ദ റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്,

9 കോടി രൂപ ഇയാൾ പിരിച്ചെടുത്തിട്ടുണ്ട്, ഇയാളുടെ സ്വത്തുക്കൾ കണ്ട് കെട്ടും ഇതോടെ ഈ കേസ്സിൽ മൊത്തം 8 പേർ അറസ്റ്റിലായി .മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത മണി ചെയ്ൻ മാതൃകയിൽ കോടികൾ പിരിച്ചെടുക്കുകയായിരുന്നു . ഇതിനിടെ എൽ. ആർ േട്രഡിങ്ങ് , മോറിസ് കോയിൻ എന്നീ വെബ് സൈറ്റുകളുടെ ഡാറ്റാ ബെ'യ്സ് കോയമ്പത്തൂരിലുള്ള ഒരു കമ്പനിയിൽ നിന്നും കണ്ടെത്തി.

ഇത് പരിശോധിച്ചതിൽ മൊത്തം രണ്ട് ലക്ഷത്തി അമ്പത്തി ആറായിരം മെമ്പർമാർ ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചതായും 1826 കോടി രൂപ പിരിച്ചെടുത്തതായും 1772 കോടി രൂപ ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്തതായും വെളിപ്പെട്ടിട്ടുണ്ട്,

ഇതിൻ്റെ നിജസ്ഥിതി പോലീസ് പരിശോധിച്ച് വരികയാണ്. അവസാന കാലത്ത് നിക്ഷേപിച്ച ഭൂരിഭാഗം ആളുകൾക്കും പണം തിരികെ കിട്ടിയിട്ടില്ല. ജൂണിയർ കെ ജോഷിയെ അഡീഷണൽ സെഷൻസ് കോടതി 4ൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44743/moris-coin-case)