---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പയ്യാവൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു"
english_title: "kaappa law"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44696/kaappa-law"
published_at: "2022-05-24T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cc5c474391_vac.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പയ്യാവൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു

> **Lead Summary:** **പയ്യാവൂർ: **നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമമായ കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് ജയിലിലടച്ചു. പയ്യാവൂർ ഏറ്റു പാറ സ്വദേശി പാത്തിക്കൽ ഹൗസിൽ നി ബിൻ മാത്യു വിനെ യാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.

## Article Content

**പയ്യാവൂർ: **നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമമായ കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് ജയിലിലടച്ചു. പയ്യാവൂർ ഏറ്റു പാറ സ്വദേശി പാത്തിക്കൽ ഹൗസിൽ നി ബിൻ മാത്യു വിനെ യാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.

മയക്കുമരുന്ന് ഉൾപ്പെടെ ഏഴോളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പോലീസ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പ്രകാരം പയ്യാവൂർ സ്റ്റേഷൻപോലീസ് ഇൻസ്പെക്ടർ പി.ഉഷാദേവി അറസ്റ്റുചെയ്യുകയായിരുന്നു. പയ്യാവൂർ,കുടിയാന്മല ,ഉളിക്കൽ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44696/kaappa-law)