---
title: "ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു"
english_title: "A piece of meat stuck in throat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44660/a-piece-of-meat-stuck-in-throat"
published_at: "2022-05-24T13:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c933e767f3_vac.jpg"
keywords: []
---

# ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു

> **Lead Summary:** ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മലപ്പുറം തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ് മരിച്ചത്.

## Article Content

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മലപ്പുറം തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ ഫാത്തിമ മരിച്ചു.

ഒന്നര വര്‍ഷം മുമ്പ് വിവാഹം കഴിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കുന്നതിനായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. ഭര്‍ത്താവ്: ആസിഫ്, മാതാവ്: അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44660/a-piece-of-meat-stuck-in-throat)