---
title: "പൂട്ടിയിട്ട വീട്ടിൽ കവർച്ച : നിരവധി കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ"
english_title: "theft case kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44659/theft-case-kannur"
published_at: "2022-05-24T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c92bc96905_news-card.jpg"
keywords: []
---

# പൂട്ടിയിട്ട വീട്ടിൽ കവർച്ച : നിരവധി കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ സിറ്റി: **അണ്ടത്തോടിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. അണ്ടത്തോട് സനംസിൽ നസീമയുടെ വീട് കുത്തിത്തുറന്ന് ആറു പവനോളം സ്വര്ണാഭരണങ്ങളും 20000 രൂപയും വാച്ചും കവർന്ന പ്രതിയെ കണ്ണൂർ എസിപിയുടെ സ്‌പെഷൽ സ്ക്വാഡ് അംഗങ്ങൾ വയനാട്ടിലെ ഒളി സങ്കേതത്തിൽ വെച്ച് പിടികൂടിയത്.

## Article Content

**കണ്ണൂർ സിറ്റി: **അണ്ടത്തോടിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. അണ്ടത്തോട് സനംസിൽ നസീമയുടെ വീട് കുത്തിത്തുറന്ന് ആറു പവനോളം സ്വര്ണാഭരണങ്ങളും 20000 രൂപയും വാച്ചും കവർന്ന പ്രതിയെ കണ്ണൂർ എസിപിയുടെ സ്‌പെഷൽ സ്ക്വാഡ് അംഗങ്ങൾ വയനാട്ടിലെ ഒളി സങ്കേതത്തിൽ വെച്ച് പിടികൂടിയത്.

തോട്ടട ചാലക്കുന്ന് ജെസ്സി നിവാസിൽ ജെ.അജേഷ് (28) ആണ് പിടിയിലായത്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ വീട് പൂട്ടി കൊല്ലത്തുള്ള ബന്ധു വിട്ടിലേക്ക് പോയതായിരുന്നു വീട്ടുടമ. അടുത്ത ബന്ധുവാണ് രാവിലെ കതക് കുത്തിപോളിച്ചത് കണ്ടത്. തുടർന്ന് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയും സിറ്റി പോലീസ് അന്വേഷിച്ചു വരികയായിരുന്നു.

കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടിമിനെ രൂപീകരിക്കുകയും അന്വേഷണം ഈ ടീമിനെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ ടീം വയനാട്ടിലെ ഒളിസാങ്കേതത്തിൽ വെച്ചാണ് പ്രതിയെ കവർച്ച മുതലുകൾ സഹിതം പിടികൂടിയത്.

ചക്കരക്കൽ സ്റേഷനിലെ അഡീഷണൽ എ.സ് ഐ രാജീവൻ, കണ്ണൂർ ടൗൺ എ.എസ്.ഐ എം. അജയൻ കണ്ട്രോൾ റൂം എ.എസ്.ഐ ഷാജി, സിറ്റി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സ്നേഹേഷ്‌, സജിത്ത്, ചക്കരക്കൽ സ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരാണ് ഈ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. നിരവധി കവർച്ച കേസുകളിൽ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44659/theft-case-kannur)