നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി

നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി
May 24, 2022 11:19 AM | By Thaliparambu Editor

കൊച്ചി: കേസിലെ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപിച്ച്, ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. നാളെ മറ്റൊരു ബെഞ്ച്‌ ഹര്‍ജി പരിഗണിക്കും. കേസ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചില്‍നിന്നു ഹര്‍ജി മാറ്റണമെന്ന്, നടിയുടെ അഭിഭാഷക അപേക്ഷ നല്‍കിയിരുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം.

തുടക്കത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹര്‍ജിയിലുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.


actress assoult case

Next TV

Related Stories
'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു':  തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി കെ സുബൈർ

Jul 1, 2022 12:34 PM

'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു': തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി കെ സുബൈർ

'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു': തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി...

Read More >>
മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

Jul 1, 2022 12:29 PM

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക്...

Read More >>
ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2022 12:03 PM

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്...

Read More >>
കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

Jul 1, 2022 11:51 AM

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം...

Read More >>
കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

Jul 1, 2022 10:34 AM

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന്...

Read More >>
സ്വർണ്ണ വിലയിൽ വൻ വർദ്ധന

Jul 1, 2022 10:25 AM

സ്വർണ്ണ വിലയിൽ വൻ വർദ്ധന

സ്വർണ്ണ വിലയിൽ വൻ...

Read More >>
Top Stories