വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി
May 24, 2022 09:41 AM | By Thaliparambu Editor

പരിയാരം: വഞ്ചന കുറ്റത്തിന് 14 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളിയായ പെരുമ്പാവൂർ സ്വദേശിയെ തളിപ്പറമ്പ് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.40 ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടക്കാതെ വഞ്ചിച്ചതാണ് കേസ്. പെരുമ്പാവൂരിലെ അബ്ദുള്‍ഖാദറിനെയാണ് (68) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

2004 മുതല്‍ പ്രതി പരിയാരത്ത് ഭാവന എന്റര്‍പ്രൈസസ് എന്ന പേരില്‍ ബിനാമി രജിസ്‌ട്രേഷന്‍ നേടി ഇടപാട് നടത്തിയതില്‍ കേരള സര്‍ക്കാറിന് നിയമാനുസരണം അടക്കേണ്ടതായ 40 ലക്ഷം രൂപ മനപ്പൂര്‍വ്വം അടക്കാതെ സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ അബ്ദുള്‍ഖാദര്‍.

തളിപ്പറമ്പ് ഡിവൈഎസ്പി എം.പി. വിനോദിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ദിലീപ് കുമാര്‍. എ.എസ്.ഐ പ്രേമരാജന്‍. സി.പി.ഒ അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ഇന്ന്‌ വൈകുന്നേരം കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി 2017 ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ഈ കേസിലെ ഒന്നാം പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി വര്‍ഗീസ് എന്നയാള്‍ വിചാരണ സമയം മരണപ്പെട്ടിരുന്നു.

cheeting case

Next TV

Related Stories
ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2022 12:03 PM

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്...

Read More >>
കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

Jul 1, 2022 11:51 AM

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം...

Read More >>
കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

Jul 1, 2022 10:34 AM

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന്...

Read More >>
സ്വർണ്ണ വിലയിൽ വൻ വർദ്ധന

Jul 1, 2022 10:25 AM

സ്വർണ്ണ വിലയിൽ വൻ വർദ്ധന

സ്വർണ്ണ വിലയിൽ വൻ...

Read More >>
വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

Jul 1, 2022 09:40 AM

വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ...

Read More >>
Top Stories