---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി ഓടി രക്ഷപ്പെട്ടു"
english_title: "The remanded accused escaped from Kannur Central Jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44517/the-remanded-accused-escaped-from-kannur-central-jail"
published_at: "2022-05-23T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b63763cb02_vac.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി ഓടി രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണൂര്‍: **സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ റിമാന്‍ഡ് പ്രതി പൊലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെട്ടു.ആലമ്ബാടി സ്വദേശി അമീര്‍ അലി ആണ് കാസര്‍കോട് വച്ച്‌ പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്.

## Article Content

**കണ്ണൂര്‍: **സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ റിമാന്‍ഡ് പ്രതി പൊലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെട്ടു.ആലമ്ബാടി സ്വദേശി അമീര്‍ അലി ആണ് കാസര്‍കോട് വച്ച്‌ പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്.

മെയ് 12ന് ബദിയടുക്കയില്‍ വച്ച്‌ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീര്‍ അലി പിടിയിലായത്. ഈ വാഹനത്തില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍ റിമാന്‍ഡിലായി കണ്ണൂ‍ര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോയത്.

കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസര്‍കോട് എത്തിയപ്പോള്‍ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.

കാസര്‍കോട് ടൗണ്‍, വിദ്യാ നഗര്‍, ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കായി തെരച്ചില്‍ തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പരിശോധന ആരംഭിച്ചു. അമീര്‍ അലി വേറെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44517/the-remanded-accused-escaped-from-kannur-central-jail)