---
title: "പിതാവിനെ കുത്തിക്കൊന്ന ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു"
english_title: "The son tried to commit suicide after stabbing his father"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44444/the-son-tried-to-commit-suicide-after-stabbing-his-father"
published_at: "2022-05-23T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b26453ae1b_knife.jpg"
keywords: []
---

# പിതാവിനെ കുത്തിക്കൊന്ന ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

> **Lead Summary:** ഉറങ്ങാന്‍ കിടന്ന പിതാവിനെ കുത്തിക്കൊന്ന ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പുര മുക്കില്‍ ഞായറാഴ്ച രാത്രി 10.45നാണ് സംഭവം. സ്റ്റേഷനറി കടയിലെ ജോലിക്കാരനായ പറമ്പത്ത് സൂപ്പി ആണ് മരിച്ചത്.

## Article Content

ഉറങ്ങാന്‍ കിടന്ന പിതാവിനെ കുത്തിക്കൊന്ന ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പുര മുക്കില്‍ ഞായറാഴ്ച രാത്രി 10.45നാണ് സംഭവം. സ്റ്റേഷനറി കടയിലെ ജോലിക്കാരനായ പറമ്പത്ത് സൂപ്പി ആണ് മരിച്ചത്.

പിതാവിനെ കുത്തിക്കൊന്ന മകന്‍ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില അതീവ ഗുരുതരമെന്നാണ് ലഭ്യമാകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44444/the-son-tried-to-commit-suicide-after-stabbing-his-father)