---
title: "വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് താക്കീതായി യൂത്ത് ലീഗ് യുവ ജാഗ്രതാ റാലി"
english_title: "youth league rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44413/youth-league-rally"
published_at: "2022-05-23T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b0e49096be_vac.jpg"
keywords: []
---

# വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് താക്കീതായി യൂത്ത് ലീഗ് യുവ ജാഗ്രതാ റാലി

> **Lead Summary:** **തളിപ്പറമ്പ:** ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം മത സാഹോദര്യ കേരളത്തിനായ് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രതാ റാലി വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് താക്കീതായി മാറി. തളിപ്പറമ്പ സയ്യിദ് നഗറിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ഹൈവേയിൽ സമാപിച്ചു.

## Article Content

**തളിപ്പറമ്പ:** ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം മത സാഹോദര്യ കേരളത്തിനായ് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രതാ റാലി വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് താക്കീതായി മാറി. തളിപ്പറമ്പ സയ്യിദ് നഗറിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ഹൈവേയിൽ സമാപിച്ചു.

സമാപന പൊതു സമ്മേളനം പ്രസിഡൻറ് നൗഷാദ് പുതുക്കണ്ട ത്തിൻ്റെ അദ്ധ്യക്ഷതയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. അഷ്കർ ഫറോഖ് മുഖ്യ പ്രഭാഷണം നടത്തി.

ഇബ്രാഹിം കുട്ടി തിരുവട്ടൂർ, നസീർ നെല്ലൂർ, പി.സി.നസീർ, അൽത്താഫ് മാങ്ങടൻ, പി.കെ.സുബൈർ, സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാൽ, ഒ.പി.ഇബ്രാഹിംകുട്ടി മാസ്റ്റർ, കെ.മുസ്തഫ ഹാജി, കെ.വി.അബൂബക്കർ ഹാജി, അബൂബക്കർ വായാട്, സമദ് കടമ്പേരി, അലി മംഗര, ഫൈസൽ ചെറുകുന്നോൻ, സൈനുൽ ആബിദ്, ഷംസീർ മയ്യിൽ, റുമൈസ റഫീഖ്, അഡ്വ.പി.വി.അബ്ദുൾ റഷീദ്, ജാസിർ പെരുവണ, പി.എ.ഇർഫാൻ തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായ ഓലിയൻ ജാഫർ, സലാം കമ്പിൽ, ടി.പി.കരീം മാസ്റ്റർ, പി.കെ.ഷംസുദ്ധീൻ, ഉസ്മാൻ കൊമ്മച്ചി, മുഹ്സിൻ ബക്കളം എന്നിവർ റാലിക്ക് നേതൃത്ഥം നൽകി. ജനറൽ സെക്രട്ടറി എൻ.യു.ഷഫീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഉനൈസ് എരുവാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44413/youth-league-rally)