---
title: "തളിപ്പറമ്പ് നഗരസഭയുടെ സംരംഭകത്വ ബോധവൽക്കരണ ശില്പശാല മെയ് 26ന്"
english_title: "enterprenour meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44308/enterprenour-meet"
published_at: "2022-05-22T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a062eac470_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ സംരംഭകത്വ ബോധവൽക്കരണ ശില്പശാല മെയ് 26ന്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയുടെയും കണ്ണൂർ ജില്ല വ്യവസായ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു.സംരംഭം തുടങ്ങാനും, പ്രാവർത്തികമാക്കാനും വേണ്ട നടപടികൾ, അതിനാവശ്യമായ ലൈസൻസ് –ലോൺ –സബ്ബ്സിഡി കാര്യങ്ങൾ, വ്യവസായ വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും സംരംഭ സഹായ പദ്ധതികൾ തുടങ്ങിയവയ്ക്ക് ശില്പശാലയിൽ വെച്ച് ക്ലാസ്സുകൾ നല്കും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയുടെയും കണ്ണൂർ ജില്ല വ്യവസായ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു.സംരംഭം തുടങ്ങാനും, പ്രാവർത്തികമാക്കാനും വേണ്ട നടപടികൾ, അതിനാവശ്യമായ ലൈസൻസ് –ലോൺ –സബ്ബ്സിഡി കാര്യങ്ങൾ, വ്യവസായ വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും സംരംഭ സഹായ പദ്ധതികൾ തുടങ്ങിയവയ്ക്ക് ശില്പശാലയിൽ വെച്ച് ക്ലാസ്സുകൾ നല്കും.

2022-23 സംരംഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിൽ കൂടി നാല് ലക്ഷം പേർക്ക് തൊഴിൽ നല്കുകയാണ് ലക്ഷ്യം.

മെയ് 26 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ൽ (Near National college, court road) വെച്ച് നടത്തുന്ന ശില്പശാല തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനായി 9497301262 or 8547297914 എന്ന നമ്പറിൽ ബന്ധപ്പെടണം. (Google form വഴിയും അന്നേ ദിവസം രാവിലെ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ്) Google form registration Link : https://forms.gle/sUy4kPZE6RQ4CVds7

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44308/enterprenour-meet)