---
title: "ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ മെഡികെയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു"
english_title: "dubai kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44305/dubai-kmcc"
published_at: "2022-05-22T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a04c8d96fa_vac.jpg"
keywords: []
---

# ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ മെഡികെയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർധനരായ നിത്യ രോഗികൾക്ക് നൽകുന്ന മെഡികെയർ പദ്ധതിയുടെ ഉത്ഘടനം കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുൽകരീം ചേലേരി നിർവഹിച്ചു.

## Article Content

ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർധനരായ നിത്യ രോഗികൾക്ക് നൽകുന്ന മെഡികെയർ പദ്ധതിയുടെ ഉത്ഘടനം കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുൽകരീം ചേലേരി നിർവഹിച്ചു.

കോർഡിനേറ്റർ കൊടിപോയിൽ മുസ്തഫ പദ്ധതി വിശദീകരിച്ചു. സിപിവി അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി ,എം പി എ റഹിം ,ജില്ലാ യൂത്ത് ലീഗ് പ്നേതാക്കളായ പിസി നസീർ ഫൈസൽ ചെറുകുന്നൻ ജാസിർ ഒക്കെ മണ്ഡലം ഭാരവാഹികളായ കെ മുസ്തഫ ഹാജി ,ഓ പി ഇബ്രാഹിം മാസ്റ്റർ, കെ വി അബുബക്കർ ഹാജി, വായട് അബുബകർ, മഹമൂദ് അള്ളാംകുളം ,ടീവി, അസൈനാർ മാസ്റ്റർ,വി എം ഷാജഹാൻ, നൗഷാദ് പുതുകണ്ടം, ഷഫീക് മാസ്റ്റർ ചടങ്ങിൽ സംബന്ധിച്ചു.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി മുഹമ്മദ് ഇഖ്ബാൽ സ്വാഗതം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44305/dubai-kmcc)