---
title: "ഗാർഹിക പീഡനം : യുവതിയുടെ പരാതിയിൽ ഭർത്താവായ പഴയങ്ങാടി സ്വദേശിക്കെതിരെ കേസ്"
english_title: "physical violence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44275/physical-violence"
published_at: "2022-05-22T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289de8e076ce_vac.jpg"
keywords: []
---

# ഗാർഹിക പീഡനം : യുവതിയുടെ പരാതിയിൽ ഭർത്താവായ പഴയങ്ങാടി സ്വദേശിക്കെതിരെ കേസ്

> **Lead Summary:** മയ്യിൽ : വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മയ്യിൽ നെരന്തോട് സ്വദേശിനിയായ 31കാരിയുടെ പരാതിയിലാണ് ഭർത്താവ് പഴയങ്ങാടി സ്വദേശി മധു വിനെതിരെ പോലീസ് കേസെടുത്തത്.

## Article Content

മയ്യിൽ : വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മയ്യിൽ നെരന്തോട് സ്വദേശിനിയായ 31കാരിയുടെ പരാതിയിലാണ് ഭർത്താവ് പഴയങ്ങാടി സ്വദേശി മധു വിനെതിരെ പോലീസ് കേസെടുത്തത്.

2011-ൽ വിവാഹിതയായ യുവതിയെ ഭർത്താവ് നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനിടെ ഉപദ്രവം സഹിക്കവയ്യാതെ യുവതി വീടുവിട്ട് ഇറങ്ങി പോകുകയും ചെയ്തു.

കഴിഞ്ഞ മാസം 22 ന് മയ്യിൽ ടൗണിന് സമീപം വെച്ച് കണ്ടതിനെ തുടർന്ന് ഭർത്താവ് വഴക്കിടുകയും ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു പരിക്കേല്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44275/physical-violence)