---
title: "മാന്തംകുണ്ടില്‍ സി പി എം, സി പി ഐ സംഘർഷം; സിപിഐ മണ്ഡലം കമ്മിറ്റി അംഗത്തിന് പരിക്കേറ്റു"
english_title: "c p i cpm clash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44213/c-p-i-cpm-clash"
published_at: "2022-05-21T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62892015b9037_Untitled-2 web.jpg"
keywords: []
---

# മാന്തംകുണ്ടില്‍ സി പി എം, സി പി ഐ സംഘർഷം; സിപിഐ മണ്ഡലം കമ്മിറ്റി അംഗത്തിന് പരിക്കേറ്റു

> **Lead Summary:** തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.എം - സി.പി.ഐ സംഘർഷത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി.ലക്ഷ്മണന് പരിക്കേറ്റു. പരിക്കേറ്റ ലക്ഷ്മണനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.എം - സി.പി.ഐ സംഘർഷത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി.ലക്ഷ്മണന് പരിക്കേറ്റു. പരിക്കേറ്റ ലക്ഷ്മണനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് പ്രദേശത്ത് സി.പി.ഐ കൊടി കാണാതായതിനെ തുടര്‍ന്ന് സംഘര്‍ഷം നിലവിലുണ്ട്. എല്‍.ഐ.സി.ഏജന്റ് കൂടിയായ സി.ലക്ഷ്മണന്‍ അത് സംബന്ധിച്ചുള്ള ആവശ്യത്തിനായി മാന്തംകുണ്ട് വെച്ചിയോട് ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സി.പി.എം സംഘം ആക്രമിച്ചതത്രേ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44213/c-p-i-cpm-clash)