---
title: "മംഗളം ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം"
english_title: "kp rajeevan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43994/kp-rajeevan"
published_at: "2022-05-20T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287cb43e2853_news-card.jpg"
keywords: []
---

# മംഗളം ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം

> **Lead Summary:** **തളിപ്പറമ്പ്: **ശ്രീശാസ്താ മാധ്യമപുരസ്‌ക്കാരത്തിന് മംഗളം തളിപ്പറമ്പ് ലോഖകന്‍ കരിമ്പം.കെ.പി.രാജീവന്‍ അര്‍ഹനായി. കഴിഞ്ഞ 20 വര്‍ഷമായി തളിപ്പറമ്പിലെ മാധ്യമരംഗത്ത് നല്‍കിവരുന്ന സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്: **ശ്രീശാസ്താ മാധ്യമപുരസ്‌ക്കാരത്തിന് മംഗളം തളിപ്പറമ്പ് ലോഖകന്‍ കരിമ്പം.കെ.പി.രാജീവന്‍ അര്‍ഹനായി. കഴിഞ്ഞ 20 വര്‍ഷമായി തളിപ്പറമ്പിലെ മാധ്യമരംഗത്ത് നല്‍കിവരുന്ന സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ അറിയിച്ചു.

മെയ് 22 ന് പാലകുളങ്ങര ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്‌ക്കാരം സമ്മാനിക്കും.

ഭാഗവതാചാര്യന്‍ സതീശന്‍ തില്ലങ്കേരിക്ക് ഭാഗവത ശ്രേഷ്ഠാ പുരസ്‌ക്കാരവും കേരളാ മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍നമ്പ്യാര്‍ക്ക് ശ്രീശാസ്താ സേവക പുരസ്‌ക്കാരവും ചടങ്ങില്‍ സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43994/kp-rajeevan)