---
title: "പയ്യന്നൂര്‍ കുന്നരുവില്‍ മാലിന്യകൂമ്പാരത്തില്‍ ഒളിപ്പിച്ചു വെച്ചനിലയില്‍ വടിവാള്‍ കണ്ടെത്തി"
english_title: "payyannur kunnaru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43979/payyannur-kunnaru"
published_at: "2022-05-20T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287bad8a9b4e_,.jpg"
keywords: []
---

# പയ്യന്നൂര്‍ കുന്നരുവില്‍ മാലിന്യകൂമ്പാരത്തില്‍ ഒളിപ്പിച്ചു വെച്ചനിലയില്‍ വടിവാള്‍ കണ്ടെത്തി

> **Lead Summary:** കുന്നരു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഒളിപ്പിച്ചനിലയില്‍ വടിവാള്‍ കണ്ടെത്തി. കുന്നരു മാന്താന്‍പാലത്തിനു സമീപത്തെ വേണുഗോപാലിന്റെ ഇരുനിലകെട്ടിടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഒളിപ്പിച്ച നിലയില്‍ വടിവാള്‍ കണ്ടെത്തിയത്.

## Article Content

കുന്നരു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഒളിപ്പിച്ചനിലയില്‍ വടിവാള്‍ കണ്ടെത്തി. കുന്നരു മാന്താന്‍പാലത്തിനു സമീപത്തെ വേണുഗോപാലിന്റെ ഇരുനിലകെട്ടിടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഒളിപ്പിച്ച നിലയില്‍ വടിവാള്‍ കണ്ടെത്തിയത്.

വ്യാഴാച്ച രാത്രി ഒന്‍പതരയോടെ യാണ് വടിവാള്‍ കണ്ടെത്തിയത്. കാട്മൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ശ്രമത്തിനിടയില്‍ ആണ് വടിവാള്‍ കിട്ടിയത്. പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായര്‍, എ എസ് ഐ മാരായ എം പി നികേഷ്, ഏ ജി അബ്ദുള്‍ റൗഫ്, സിവില്‍ പോലീസ് ഓഫീസര്‍ സൈജു എന്നിവര്‍ ഉര്‍പ്പെട്ട സംഘം വടിവാള്‍ കസ്റ്റടിയിലെടുത്തു.

വടിവാളിന് അരമീറ്ററോളം നീളമുണ്ട്. ആയുധ നിയന്ത്രണ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. വടിവാള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്താല്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് വടിവാള്‍ ഫോറന്‍സിക്ക് ലാഭിലേക്ക് അയക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43979/payyannur-kunnaru)