---
title: "എ എസ് ഐയെ മർദ്ദിച്ച തളിപ്പറമ്പിലെ ഫ്രൂട്ട്സ് കടയുടമയെ അറസ്റ്റ് ചെയ്തു"
english_title: "fruit shop owner arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43978/fruit-shop-owner-arrested"
published_at: "2022-05-20T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287ba463df37_DSC_7464 (1).JPG"
keywords: []
---

# എ എസ് ഐയെ മർദ്ദിച്ച തളിപ്പറമ്പിലെ ഫ്രൂട്ട്സ് കടയുടമയെ അറസ്റ്റ് ചെയ്തു

> **Lead Summary:** പൊതുസ്ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട എസ്ഐയെ മർദ്ദിച്ച ഫ്രൂട്ട്സ് ഉടമയെ തളിപ്പറമ്പ് എസ് ഐ അറസ്റ്റ് ചെയ്തു. പെരിങ്ങോം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ്ഐ തൃച്ചംബരം സിഎം ഹൗസിലെ പി പി അബൂബക്കർ സിദ്ദീഖിനെ മർദ്ദിച്ച തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ ഫ്രൂട്ട് സ്റ്റാൾ ഉടമ നജീബിനെ ആണ് അറസ്റ്റ് ചെയ്തത്.

## Article Content

പൊതുസ്ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട എസ്ഐയെ മർദ്ദിച്ച ഫ്രൂട്ട്സ് ഉടമയെ തളിപ്പറമ്പ് എസ് ഐ അറസ്റ്റ് ചെയ്തു. പെരിങ്ങോം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ്ഐ തൃച്ചംബരം സിഎം ഹൗസിലെ പി പി അബൂബക്കർ സിദ്ദീഖിനെ മർദ്ദിച്ച തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ ഫ്രൂട്ട് സ്റ്റാൾ ഉടമ നജീബിനെ ആണ് അറസ്റ്റ് ചെയ്തത്.

സഹകരണ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന സുഹൃത്തായ ആംബുലൻസ് ഡ്രൈവർ ബഷീറിനെ കാണാനെത്തിയ സിദ്ദീഖിനാണ് മർദനമേറ്റത്. മുകൾ നിലയിലേക്ക് കയറുന്നതിനു സമീപത്തെ പൊതുസ്ഥലത്തുവെച്ച തക്കാളി പെട്ടിയിലെ മാലിന്യങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ആയിരുന്നു മർദ്ദനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43978/fruit-shop-owner-arrested)