എസ്ഡിപിഐ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധർണയും നടത്തി

എസ്ഡിപിഐ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധർണയും നടത്തി
May 20, 2022 07:29 PM | By Thaliparambu Editor

എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മുരിങ്ങോടിയെ അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ചതിനെതിരെ ‘പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല’ എന്ന പ്രമേയത്തിൽ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധർണയും നടത്തി.

മാര്‍ച്ച് രാവിലെ സ്‌റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ചു. പ്ലാസ ജങ്ങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ ബസ്റ്റാൻ്റ്, താലൂക്ക് ഓഫീസ്, കാൽടെക്സ് വഴി എത്തിയ മാർച്ച് സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ടൗൺ പോലീസിൻ്റെ നേതൃത്വത്തിൻ വൻ പോലീസും ബാരിക്കേടുകളും വരുൺ ജലപീരങ്കിയും ഉപയോഗിച്ച് തടഞ്ഞു.

എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ മാർച്ച്  ഉദ്ഘാടനം ചെയ്തു. ബോധപൂർവ്വം തങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് പോലീസുകാരുടെ നിലപാടെങ്കിൽ നിയമത്തിൻ്റെ ഏതറ്റംവരെയും പോയി അത്തരം ഉദ്യോഗസ്ഥരെ നിയമത്തിന' മുന്നിൽ പിടിച്ച് കൊണ്ടുവരും. ആർ.എസ്.എസിന് വിടുപണി ചെയ്യുന്നവരെ ബഹുമാനിക്കാനോ അനുസരിക്കാനോ ബാധ്യസ്ഥതമല്ല. ചില പോലീസുകാർ പല താൽപ്പര്യങ്ങളുടെ പേരിൽ കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നു.

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തൻ്റെ അനുഭവകഥയിൽ പോലീസിൻ്റെ ഇത്തരം പ്രവർത്തനങ്ങളെ തുറന്നു കാട്ടിയിട്ടുണ്ട്. പാർട്ടിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ അതിൻ്റെ തുടക്കം കാലം മുതൽ ഇവിടെ പോലീസും മുഖ്യധാരാ പാർട്ടികളും പലവിധ പ്രതിബന്ധങ്ങളും സൃഷ്ടിച്ച്  തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ട് ഒരിഞ്ച് പിന്മാറിയിട്ടില്ല.

സി.ഐയുടെ റിപ്പോർട്ടിൻ്റെ പേരിൽ ചുമത്തിയ കാപ്പ പിൻവലിക്കാൻ കളക്ടർ തയ്യാറാവണം. നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിൽ വയ്ക്കുന്ന യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത നോക്കുകുത്തിയായി കേരളത്തിൻ്റെ ആഭ്യന്തര മന്ത്രി മാറിയ കാഴ്ച്ചയാണ് കഴിഞ്ഞ കുറേ നാളായി ഇവിടെ കാണുന്നതെന്ന് പി കെ ഉസ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്  സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എ സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു.  ജില്ലാ ഭാരവാഹികളായ മുസ്തഫ നാറാത്ത്, ശംസുദ്ദീൻ മൗലവി, കെ.പി സുഫീറ, എ ഫൈസൽ, സി.കെ ഉമ്മർ മാസ്റ്റർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

sdpi protest

Next TV

Related Stories
ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

Mar 29, 2024 10:48 AM

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന്...

Read More >>
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Mar 29, 2024 09:43 AM

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി

Mar 29, 2024 09:36 AM

നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി

നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 07:15 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 28, 2024 06:35 PM

യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം...

Read More >>
പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി

Mar 28, 2024 11:46 AM

പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി

പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന്...

Read More >>
Top Stories