---
title: "ലീപ്പ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മനശാസ്ത്ര ശില്പശാല മെയ് 22ന്"
english_title: "free psychological class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43883/free-psychological-class"
published_at: "2022-05-20T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62874c4d0c187_Untitled-2 web.jpg"
keywords: []
---

# ലീപ്പ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മനശാസ്ത്ര ശില്പശാല മെയ് 22ന്

> **Lead Summary:** > "മനസ്സിന്റെ ആകർഷണ ശക്തി അഥവാ ലോ ഓഫ് അട്ട്രാക്ഷൻ ഉപയോഗിച്ച് ബന്ധങ്ങൾ, ആരോഗ്യം, സമ്പത്ത് എല്ലാം എങ്ങനെ മെച്ചപ്പെടുത്താം" എന്ന വിഷയത്തിൽ സൗജന്യ മന:ശാസ്ത്ര ശില്പശാല ലീപ്പ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 22 ന് നടത്തുന്നതായിരിക്കും.

## Article Content

> "മനസ്സിന്റെ ആകർഷണ ശക്തി അഥവാ ലോ ഓഫ് അട്ട്രാക്ഷൻ ഉപയോഗിച്ച് ബന്ധങ്ങൾ, ആരോഗ്യം, സമ്പത്ത് എല്ലാം എങ്ങനെ മെച്ചപ്പെടുത്താം" എന്ന വിഷയത്തിൽ സൗജന്യ മന:ശാസ്ത്ര ശില്പശാല ലീപ്പ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 22 ന് നടത്തുന്നതായിരിക്കും.

നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ലോ ഓഫ് അട്ട്രാക്ഷൻ എന്ന പ്രവഞ്ച നിയമം സാദാ സമയം പ്രവർത്തിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. പലപ്പോഴും നാം ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ് നാം അറിയാതെ തന്നെ ജീവിതത്തിലേക്ക് ആകർഷിച്ച് കൊണ്ടിരിക്കുന്നത് - എന്നിട്ട് പല കാരണങ്ങളും പറഞ്ഞ് ജീവിതത്തെ പഴി പറഞ്ഞു കൊണ്ട് ജീവിക്കുകയാണ് നാം ഭൂരിപക്ഷം ആൾക്കാരും.

ലോ ഓഫ് അട്ട്രാക്ഷൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയാൽ ജീവിതത്തിൽ നാം മനസ്സുകൊണ്ടാഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം നേടിയെടുക്കാനും അനാവശ്യകാര്യങ്ങൾ നിരസിക്കാനും സാധിക്കും. മനസ്സിന്റെ ഈ സുശക്തമായ കഴിവിനെ ജീവിതത്തിൽ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യവും സമ്പൽസമൃദ്ധിയും ഒക്കെ നേടിയെടുക്കാനുമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ഈ ശില്പശാലയിൽ പരിശീലിപ്പിക്കുന്നത്.

മെയ് 22 ന് ഉച്ചകഴിഞ്ഞ് 2.00 മുതൽ 5.30 വരെ കണ്ണൂർ, ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് ലീപ്പ് കൗൺസിലിംഗ് സെന്റെറിലെ സൈക്കോളജിസ്റ്റായ ഡോ കെ. ജി. രാജേഷ് ആയിരിക്കും. ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9388776640; 8089279619 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43883/free-psychological-class)