---
title: "പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം"
english_title: "accident in pallikkulam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43863/accident-in-pallikkulam"
published_at: "2022-05-20T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62873a71e8692_vac.jpg"
keywords: []
---

# പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍: **പള്ളിക്കുളത്ത് ഗ്യാസ് ലോറി ബൈക്കിലിടിച്ച ശേഷം കയറിയിറങ്ങി രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തില്‍ പിന്നില്‍നിന്നു വന്ന ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു.

## Article Content

**കണ്ണൂര്‍: **പള്ളിക്കുളത്ത് ഗ്യാസ് ലോറി ബൈക്കിലിടിച്ച ശേഷം കയറിയിറങ്ങി രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തില്‍ പിന്നില്‍നിന്നു വന്ന ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കുന്ന് സ്വദേശി മഹേഷ്‌ ബാബു, കൊച്ചു മകൻ ആഗ്നെയ് എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43863/accident-in-pallikkulam)