---
title: "യുവ ജാഗ്രത റാലിയുടെ വിളംബരമായി മുനിസിപ്പൽ യൂത്ത് ലീഗിൻ്റെ ബൈക്ക് റാലി"
english_title: "muslim league bike rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43820/muslim-league-bike-rally"
published_at: "2022-05-20T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628713d49c514_vac.jpg"
keywords: []
---

# യുവ ജാഗ്രത റാലിയുടെ വിളംബരമായി മുനിസിപ്പൽ യൂത്ത് ലീഗിൻ്റെ ബൈക്ക് റാലി

> **Lead Summary:** **തളിപ്പറമ്പ: **മത സാഹോദര്യ കേരളത്തിനായ് നാളെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം യുവ ജാഗ്രത റാലി യുടെ പ്രചരാണാർത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **മത സാഹോദര്യ കേരളത്തിനായ് നാളെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം യുവ ജാഗ്രത റാലി യുടെ പ്രചരാണാർത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു.

തളിപ്പറമ്പ സയ്യിദ് നഗറിൽ നിന്നും ആരംഭിച്ച് വിവിധ പ്രദശങ്ങളിലൂടെ തളിപ്പറമ്പ നഗരം ചുറ്റി കപ്പാലത്ത് സമാപിച്ചു. ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കെ.വി.മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് നൗഷാദ് പുതുക്കണ്ടം ജനറൽ സെക്രട്ടറി എൻ.യു.ഷഫീഖ് മാസ്റ്റർ ട്രഷറർ ഉനൈസ് എരുവാട്ടി സീനിയർ വൈസ് പ്രസിഡൻറ് ഓലിയൻ ജാഫർ മുനിസിപ്പൽ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡൻറ് കെ.പി.നൗഷാദ് ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി ട്രഷറർ അഷ്റഫ് ബപ്പു വൈസ് പ്രസിഡൻറുമാരായ റഷീദ് പുളിംപറമ്പ, ഹനീഫ മദ്രസ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43820/muslim-league-bike-rally)