---
title: "പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് വാർഷിക പദ്ധതി ആസൂത്രണ ഗ്രാമസഭ 21 ന്"
english_title: "graamasabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43763/graamasabha"
published_at: "2022-05-19T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62865fb219d5b_vac.jpg"
keywords: []
---

# പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് വാർഷിക പദ്ധതി ആസൂത്രണ ഗ്രാമസഭ 21 ന്

> **Lead Summary:** പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മുക്കുന്ന് ഗ്രാമസഭ 21 ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചുടല മദ്റസ ഹാളിൽ വെച്ച് ചേരും.പന്ത്രണ്ടാം വാർഡ് മെമ്പർ കെ പി സൽമത്ത് അധ്യക്ഷത വഹിക്കും.

## Article Content

പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മുക്കുന്ന് ഗ്രാമസഭ 21 ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചുടല മദ്റസ ഹാളിൽ വെച്ച് ചേരും.പന്ത്രണ്ടാം വാർഡ് മെമ്പർ കെ പി സൽമത്ത് അധ്യക്ഷത വഹിക്കും.

2021-2022 വാർഷിക പദ്ധതി അവലോകനവും ആസൂത്രണവും,വാതിൽപടി സേവനം,മഴക്കാല പൂർവ്വ ശുചീകരണം,ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം,തൊഴിലുറപ്പ് പദ്ധതി,ഹരിത പ്രോട്ടോകോൾ പാലിക്കുന്നത് സംബന്ധിച്ച് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ ചർച്ചയും തീരുമാനങ്ങളും ഉണ്ടാകും.

ഗ്രാമസഭയിൽ മുഴുവൻ വോട്ടർമാരും സജീവമായി പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ കെ പി സൽമത്ത് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43763/graamasabha)