---
title: "വിദ്യ കൊണ്ട് വിപ്ലവം തീർത്ത അറിവരങ്ങ് വാട്സാപ്പ് ഗ്രൂപ്പിന് രണ്ട് വയസ്സ്"
english_title: "arivarangu watsapp group"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43756/arivarangu-watsapp-group"
published_at: "2022-05-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628656b633d05_vac.jpg"
keywords: []
---

# വിദ്യ കൊണ്ട് വിപ്ലവം തീർത്ത അറിവരങ്ങ് വാട്സാപ്പ് ഗ്രൂപ്പിന് രണ്ട് വയസ്സ്

> **Lead Summary:** **തളിപ്പറമ്പ് :** കോവിഡ് കാലത്ത് തുടക്കമിട്ട വാട്സ് ആപ്പ് കൂട്ടായ്മകളിൽ പലതും പകുതിയിൽ വെച്ച് നിലച്ചു പോയെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി പുതിയ പരിപാടികളുമായി മുന്നേറുകയാണ് അറിവരങ്ങ് വാട്സ് ആപ്പ് ഗ്രൂപ്പ്. അറിവ് കൊണ്ട് കരുത്തും തിരുത്തും തീർത്ത തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് വെെജ്ഞാനിക രംഗത്ത് വിപ്ലവാത്മക പ്രവര്‍ത്തനങ്ങളുമായി ജെെത്രയാത്ര തുടരുകയാണ്.

## Article Content

**തളിപ്പറമ്പ് :** കോവിഡ് കാലത്ത് തുടക്കമിട്ട വാട്സ് ആപ്പ് കൂട്ടായ്മകളിൽ പലതും പകുതിയിൽ വെച്ച് നിലച്ചു പോയെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി പുതിയ പരിപാടികളുമായി മുന്നേറുകയാണ് അറിവരങ്ങ് വാട്സ് ആപ്പ് ഗ്രൂപ്പ്. അറിവ് കൊണ്ട് കരുത്തും തിരുത്തും തീർത്ത തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് വെെജ്ഞാനിക രംഗത്ത് വിപ്ലവാത്മക പ്രവര്‍ത്തനങ്ങളുമായി ജെെത്രയാത്ര തുടരുകയാണ്.

അറിവിന്റെ വിശാല ലോകം തുറന്നിടുന്ന അറിവരങ്ങ് വിദ്യാഭ്യാസ കൂട്ടായ്മ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ വിദ്യഭ്യാസ സാംസ്കാരിക തലങ്ങളിൽ സവിശേഷമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിട്ടുളളത്. ഗ്രൂപ്പ് അംഗങ്ങൾക്ക് വ്യത്യസ്ത പരിപാടികളാണ് ഓരോ ദിനവും അറിവരങ്ങിലൂടെ ലഭിച്ചത്. മികച്ച മുന്നേറ്റം കാഴ്ച്ചവെച്ചവരെ മികവിനുള്ള അംഗീകാരം നൽകി ആദരിക്കുകയും ചെയ്തു.

ഒാരോ നൂറ് ദിനത്തിലും സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് അറിവരങ്ങ് പുരസ്ക്കാരം,പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് വിദ്യാ പുരസ്ക്കാരം,കായിക രംഗത്ത് മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കായിക പുരസ്ക്കാരം,കര്‍ഷകര്‍ക്കായി കര്‍ഷക പുരസ്ക്കാരം തുടങ്ങിയവയും അറിവരങ്ങിന്‍െറ മാതൃക പ്രവര്‍ത്തനങ്ങളാണ്.ഷാക്കിര്‍ തോട്ടിക്കല്‍ ചെയര്‍മാനും യു.എം ഉനെെസ് ജനറല്‍ കണ്‍വീനറുമായ 20 അംഗ ടീമാണ് അറിവരങ്ങ് നിയന്ത്രിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43756/arivarangu-watsapp-group)