---
title: "ബസിൽനിന്ന് മാല തട്ടിപ്പറിക്കാൻ ശ്രമം: രണ്ട്‌ നാടോടിസ്ത്രീകളെ പിടികൂടി"
english_title: "Theft in the bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43734/theft-in-the-bus"
published_at: "2022-05-19T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286379cef7d6_image_editor_output_image1553676340-1652926215758.jpg"
keywords: []
---

# ബസിൽനിന്ന് മാല തട്ടിപ്പറിക്കാൻ ശ്രമം: രണ്ട്‌ നാടോടിസ്ത്രീകളെ പിടികൂടി

> **Lead Summary:** **പാനൂർ:** ബസിൽനിന്നിറങ്ങവേ യാത്രക്കാരിയുടെ കഴുത്തിൽനിന്ന് സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ടുസ്ത്രീകളെ യാത്രക്കാർ പിടികൂടി പോലീസിലേല്പിച്ചു.

## Article Content

**പാനൂർ:** ബസിൽനിന്നിറങ്ങവേ യാത്രക്കാരിയുടെ കഴുത്തിൽനിന്ന് സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ടുസ്ത്രീകളെ യാത്രക്കാർ പിടികൂടി പോലീസിലേല്പിച്ചു.

തൂവക്കുന്നിലെ മാതുവിന്റെ നാലരപ്പവന്റെ മാലയാണ് തട്ടിപ്പറിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ 10.30-ഓടെ ബസ്‌സ്റ്റാൻഡ്‌ ബൈപ്പാസ് റോഡിലാണ് സംഭവം.

മധുര സ്വദേശിനികളായ ഈശ്വരി, മുരുകേശ്വരി എന്നിവരാണ് പിടിയിലായത്. രണ്ടുപേരെയും പാനൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43734/theft-in-the-bus)