---
title: "ഹൃദയാഘാതത്തെ തുടര്‍ന്ന് വാരംകടവ് സ്വദേശി ദുബൈയില്‍ മരിച്ചു"
english_title: "obituary dubai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43628/obituary-dubai"
published_at: "2022-05-19T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285cbcca5f1c_Untitled-2 web.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടര്‍ന്ന് വാരംകടവ് സ്വദേശി ദുബൈയില്‍ മരിച്ചു

> **Lead Summary:** **വാരം: **ഹൃദയാഘാതത്തെ തുടര്‍ന്ന് വാരംകടവ് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍ ആണ് മരണപ്പെട്ടത്.

## Article Content

**വാരം: **ഹൃദയാഘാതത്തെ തുടര്‍ന്ന് വാരംകടവ് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍ ആണ് മരണപ്പെട്ടത്.

ദുബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ഫെബിന. മകള്‍: സഹറ. ഉപ്പ: അബ്ദുല്‍ സത്താര്‍. ഉമ്മ: ഫൗസിയ . സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ. ഖബറടക്കം ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43628/obituary-dubai)