---
title: "കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പി കൗലത്തിന് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ സ്വീകരണം നൽകി"
english_title: "congrats to p koulath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43621/congrats-to-p-koulath"
published_at: "2022-05-19T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285c6d240dad_Untitled-2 web.jpg"
keywords: []
---

# കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പി കൗലത്തിന് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ സ്വീകരണം നൽകി

> **Lead Summary:** കണ്ണൂർ: കോർപ്പറേഷൻ കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് സാരഥി പി. കൗലത്തിനെ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വെച്ച് പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് ഷാൾ അണിയിച്ച് സ്വീകരണം നൽകി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ കേരളത്തിൽ തുടക്കമിട്ട സി.പി.എം- ബി. ജെ പിഅവിശുദ്ധ കൂട്ട് കെട്ട് ഇപ്പോഴും തുടരുന്നതിൻ്റെ സൂചനയാണ് ഇന്നലെ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

## Article Content

കണ്ണൂർ: കോർപ്പറേഷൻ കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് സാരഥി പി. കൗലത്തിനെ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വെച്ച് പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് ഷാൾ അണിയിച്ച് സ്വീകരണം നൽകി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ കേരളത്തിൽ തുടക്കമിട്ട സി.പി.എം- ബി. ജെ പിഅവിശുദ്ധ കൂട്ട് കെട്ട് ഇപ്പോഴും തുടരുന്നതിൻ്റെ സൂചനയാണ് ഇന്നലെ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

ഇതിൻറെ ഫലമായാണ് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറത്ത് വാർഡിൽ യുഡിഎഫ്സ്ഥാനാർത്ഥി നേരിയ വോട്ടിന് പരാജയപ്പെട്ടത്. 2020ൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ 141വോട്ട് ലഭിച്ച ബിജെപിക്ക് ഇപ്പോൾ അവിടെ ലഭിച്ചത് 36 വോട്ടാണ്.ബിജെപി വോട്ട് മറിച്ചത് കൊണ്ട് മാത്രമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്. അതുപോലെതന്നെ നീർവേലിയിൽ സി.പി.എം.ബി.ജെ.പിക്കും വോട്ടു മറിച്ചു നൽകി.

2020ൽ 299 വോട്ട് ലഭിച്ച സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 201 വോട്ടാണ്.19 വോട്ടിനാണ് ബി.ജെ പി ഇവിടെ വിജയിച്ചത്. ഇത് വ്യക്തമാക്കുന്നത് ജില്ലയിലെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണെന്നും, ഇത് പൊതു സമൂഹം മനസ്സിലാക്കിയിട്ടുണ്ടെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.

ജൂൺ 3 ന് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കണ്ണൂർ ജില്ലാ തല പര്യടന പരിപാടി വൻ വിജയമാക്കി മാറ്റാൻ പ്രവർത്തക സമിതി യോഗംപരിപാടികളാവിഷ്കരിച്ചു പര്യടന പരിപാടിയുടെ ഭാഗമായി മെയ് 21 മുതൽ 25 വരെ മണ്ഡലം പഞ്ചായത്ത് കൺവെൻഷനുകൾ വിളിച്ചു ചേർക്കും.എന്റെ പാർട്ടിക്ക് എന്റെ ഹദിയ പാർട്ടീ ഫണ്ട് ശേഖരണം ഊർജ്ജിതമാക്കാൻ യോഗം കീഴ്ഘടകങ്ങൾക്ക് . നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായി മെയ് 26 മുതൽ 30 വരെ ശാഖാ തലങ്ങളിൽ ഗൃഹ സമ്പർക പരിപാടികൾ നടത്തിയും 31 ന് കവലകളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചും ഫണ്ട് ശേഖരിച്ച് സംസ്ഥാന കമ്മറ്റിക്കയക്കാൻ യോഗം ആഹ്യാനം ചെയ്തു. സിൽവർ ലൈൻ, കൃത്രിമ ജലപാത വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജൂൺ രണ്ടാം വാരത്തിൽ പാനൂർ മുതൽ പയ്യന്നൂർ വരെ പ്രശ്നബാധിത മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് വാഹനജാഥ നടത്തുവാൻ യോഗം തീരുമാനിച്ചു

കോർപ്പറേഷൻ കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് സാരഥിയായ പി. കൗലത്തിന് സ്വീകരണം നൽകി. ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ.എസ് മുഹമ്മദ്, എൻ.എ.അബൂബക്കർ മാസ്റ്റർ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി ഹാജി, കെ.ടി. സഹദുള്ള, അഡ്വ.കെ. എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി, കെ.പി. താഹിർ , എം.പി.എ.റഹീം പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43621/congrats-to-p-koulath)