---
title: "ജില്ലാ പോലീസ് ഫോറന്‍സിക് സയന്‍സ് ലാബ്, എക്കണോമിക് ഓഫന്‍സസ് വിങ്ങിന്‍റെയും ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു"
english_title: "inauguration of science lab"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43618/inauguration-of-science-lab"
published_at: "2022-05-19T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285c4a757212_Untitled-2 web.jpg"
keywords: []
---

# ജില്ലാ പോലീസ് ഫോറന്‍സിക് സയന്‍സ് ലാബ്, എക്കണോമിക് ഓഫന്‍സസ് വിങ്ങിന്‍റെയും ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

> **Lead Summary:** **കണ്ണൂര്‍:** പുതുതായി ആരംഭിച്ച ജില്ലാ പോലീസ് ഫോറന്‍സിക് സയന്‍സ് ലാബ്, എക്കണോമിക് ഓഫന്‍സസ് വിങ്ങ് എന്നിവയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ആയി ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് IPS അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂര്‍:** പുതുതായി ആരംഭിച്ച ജില്ലാ പോലീസ് ഫോറന്‍സിക് സയന്‍സ് ലാബ്, എക്കണോമിക് ഓഫന്‍സസ് വിങ്ങ് എന്നിവയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ആയി ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് IPS അധ്യക്ഷത വഹിച്ചു.

കണ്ണൂരില്‍ സിറ്റി പോലീസ് സഭാ ഹാളില്‍ സംഘടിപ്പിച്ച ഉത്ഘാടന ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ MLA ഓണ്‍ലൈന്‍ ആയി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍  ഇളങ്കോ ആര്‍ IPS ശിലഫലകം അനാച്ഛാദനം ചെയ്തു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ പി പി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഓ മോഹനന്‍, കൌണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, KPOA ജില്ലാ സെക്രറ്ററി  കൃഷ്ണന്‍, KPA ജില്ലാ സെക്രറ്ററി സിനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43618/inauguration-of-science-lab)