കില തളിപ്പറമ്പ്‌ ക്യാംപസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കില തളിപ്പറമ്പ്‌ ക്യാംപസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
May 18, 2022 06:43 PM | By Thaliparambu Editor

കിലയുടെ തളിപ്പറമ്പ്‌ ക്യാംപസ്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള നേതൃ വികസന പഠന കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കിലയുടെ ഗവേണിംഗ്‌ കൗൺസിലിൽ ആണ്‌ തീരുമാനം. തളിപ്പറമ്പ്‌ ക്യാംപസ്‌ ഇനി അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം- കേരള (International Centre for Leadership Studies Kerala) എന്ന് അറിയപ്പെടും. കേന്ദ്രത്തിന്‌ കീഴിൽ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ കോളേജ്‌ സ്ഥാപിക്കും.

ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ പോളിസി ആൻഡ്‌ ലീഡെർഷിപ്പ്‌ (Institute of Public Policy and Leadership) എന്നാകും കോളേജിന്റെ‌ പേര്‌. കോളേജിന്‌ പുറമേ മികവിന്റെ കേന്ദ്രവും ഒരുക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ നേതാക്കന്മാർക്കായി റസിഡൻഷ്യൽ പരിശീലനകേന്ദ്രവും ഒരുക്കുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

കൂടുതൽ ചടുലവും മികവുമുള്ള നേതൃനിരയെ സൃഷ്ടിക്കാൻ കേന്ദ്രം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തിനനുസരിച്ച്‌ ചിന്തിക്കുകയും, വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന‌ നേതാക്കള വാർത്തെടുക്കാൻ ഉതകുന്ന കേന്ദ്രമാകും ഒരുക്കുക. ലോകത്തെ നേതൃ പഠനരംഗത്തെ വിദഗ്ധരെ കേരളവുമായി കൂട്ടിയിണക്കുന്ന കണ്ണിയാകും കേന്ദ്രമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

kila thalipparamba

Next TV

Related Stories
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

Apr 26, 2024 09:25 PM

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ...

Read More >>
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Apr 26, 2024 09:22 PM

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

Apr 26, 2024 09:17 PM

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന്...

Read More >>
വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Apr 26, 2024 02:59 PM

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 02:37 PM

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു...

Read More >>
Top Stories