---
title: "ചാലത്തൂരിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളും വെള്ളം കയറിയ പ്രദേശങ്ങളും തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ സന്ദർശിച്ചു"
english_title: "chalathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43549/chalathoor"
published_at: "2022-05-18T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284f0ae63689_vac.jpg"
keywords: []
---

# ചാലത്തൂരിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളും വെള്ളം കയറിയ പ്രദേശങ്ങളും തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ സന്ദർശിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ചാലത്തൂർ വാർഡിൽ കുപ്പം പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങൾ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു..ഒന്നാം വാർഡ് കൗൺസിലർ കെ എം മുഹമ്മദ് കുഞ്ഞിയുടെ വീടുൾപ്പടെ നിരവധി വീടുകൾ ഭിക്ഷണിയിലാണ് .

## Article Content

**തളിപ്പറമ്പ: **ചാലത്തൂർ വാർഡിൽ കുപ്പം പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങൾ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു..ഒന്നാം വാർഡ് കൗൺസിലർ കെ എം മുഹമ്മദ് കുഞ്ഞിയുടെ വീടുൾപ്പടെ നിരവധി വീടുകൾ ഭിക്ഷണിയിലാണ് .

അതോടൊപ്പം ദേശിയ പാത ബൈപ്പാസ് നിർമ്മിക്കുന്ന സ്ഥലങ്ങളിൽ ഡ്രൈനേജിൽ മണ്ണ് നിറഞ്ഞതിനാൽ വെള്ളം കയറിയ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. മണ്ണ് നീക്കം ചെയ്യാൻ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇതിൻ്റെ പ്രവൃത്തി തുടങ്ങി.

വെള്ളം കയറിയ ടിവി മറിയം കെപി ഖദീജ, കെ നഫീസ, കെ എം റഹ്മത്ത് കെ മറിയുമ്മ എന്നിവരുടെ വീടുകൾ സന്ദർശിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ, കൗൺസിലർമാരായ കെ.എം.മുഹമ്മദ് കുഞ്ഞി., കെ.എം ലത്തീഫ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43549/chalathoor)