---
title: "7.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ"
english_title: "arrested with 7.5 liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43510/arrested-with-75-liters-of-foreign-liquor"
published_at: "2022-05-18T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284bc2c7f000_vac.jpg"
keywords: []
---

# 7.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ എം.വി അഷറഫും സംഘവും ഹൈവേ പട്രോളിംഗിന്റെ ഭാഗമായി കണ്ണൂർ – തളിപ്പറമ്പ് ദേശീയ പാതയിൽ നടത്തിയ പരിശോധനയിൽ വളപട്ടണം പാലത്തിന് സമീപം വെച്ച് അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്:** എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ എം.വി അഷറഫും സംഘവും ഹൈവേ പട്രോളിംഗിന്റെ ഭാഗമായി കണ്ണൂർ – തളിപ്പറമ്പ് ദേശീയ പാതയിൽ നടത്തിയ പരിശോധനയിൽ വളപട്ടണം പാലത്തിന് സമീപം വെച്ച് അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

ബിഫിൻ ജോസ് (30) ആണ് 7.5 ലിറ്റർ വിദേശമദ്യവുമായി പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീത് പി.ആർ, ഡ്രൈവർ സോൾ ദേവ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43510/arrested-with-75-liters-of-foreign-liquor)