ലോകസഭ ഇലക്ഷനോടനുബന്ധിച്ച് പോലീസിനെ ആക്രമിച്ച കേസ് : മുസ്ലിം ലീഗ് നേതാക്കളെ കുറ്റക്കാരല്ലെന്ന് കണ്ട് തളിപ്പറമ്പ കോടതി വെറുതെ വിട്ടു

ലോകസഭ ഇലക്ഷനോടനുബന്ധിച്ച് പോലീസിനെ ആക്രമിച്ച കേസ് : മുസ്ലിം ലീഗ് നേതാക്കളെ കുറ്റക്കാരല്ലെന്ന് കണ്ട് തളിപ്പറമ്പ കോടതി വെറുതെ വിട്ടു
May 18, 2022 10:42 AM | By Thaliparambu Editor

2014 ലെ ലോകസഭ തരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം പന്നിയൂർ പള്ളിവയൽ ഗവ: എൽ പി സ്കൂളിനു മുന്നിൽ കൂട്ടംകൂടി നിന്ന് CPM - ലീഗ് പ്രവർത്തകർ തമ്മിൽ കല്ലേറ് നടത്തുന്നുണ്ടെന്ന വിവരം ലിഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ അഡീഷണൽ എസ് ഐ പി. രാമചന്ദ്രൻ എന്നിവരെയും കൂടെ ഉണ്ടായിരുന്ന പോലീസുകാരെയും മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് വെച്ച് വെള്ളം നിറച്ച ബോട്ടിൽ കൊണ്ടും, കരിങ്കല്ലുകൊണ്ടും എറിഞ്ഞ് പരിക്കേല്പിക്കുകയും കൃത്യനിർവഹണത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ പേരിൽ തളിപ്പറമ്പ പോലീസ് കേസ്സെടുത്തത്.

സംഭവത്തോടനുബന്ധിച്ച് വമ്പിച്ച പോലീസ് സന്നാഹം സംഘർഷ സ്ഥലത്ത് എത്തുകയും ലാത്തി ചാർജ്ജും ഗ്രൈനേഡ് പ്രയോഗിച്ചുമാണ് കൂട്ടം കൂടി നിന്നവരെ പോലീസ് പിരിച്ചുവിട്ടത്. സംഭവത്തിൽ അഡീ: എസ് ഐ അടക്കം 4 പോലീസ്കാർക്ക് പരിക്ക് പറ്റിയിരുന്നു. 2014 ൽ ആരംഭിച്ച കേസിൽ 2019 ലാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.

വിചാരണയ്ക്ക് ശേഷം കേസ് കൃത്യമായി തെളിയിക്കാൻ പ്രോസിക്യൂഷൻ സാധിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കേസിലെ പ്രതികളായ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുകണ്ടം, വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സെയ്യിദ് പന്നിയ്യൂര്, മുഹമ്മദ് ഫാറൂഖ്, ജാബിർ പൂവ്വം, നിസാർ സി.പി, അബ്ദുള്ള ബത്താലി എന്നിവരെ കുറ്റക്കാരെല്ലെന്ന് കണ്ട് തളിപ്പറമ്പ ജൂഡീഷ്യൽ 1-ാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. സക്കരിയ്യ കായക്കൂൽ ഹാജരായി.

court order

Next TV

Related Stories
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

Apr 26, 2024 09:25 PM

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ...

Read More >>
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Apr 26, 2024 09:22 PM

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

Apr 26, 2024 09:17 PM

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന്...

Read More >>
വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Apr 26, 2024 02:59 PM

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 02:37 PM

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു...

Read More >>
Top Stories