---
title: "ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട്  കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി"
english_title: "dead body of parakkal pratheep kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43418/dead-body-of-parakkal-pratheep-kumar"
published_at: "2022-05-18T09:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628471bf66f0c_Untitled-2 web.jpg"
keywords: []
---

# ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട്  കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി

> **Lead Summary:** ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച്ച കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. കണ്ണൂർ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാർ ൻ്റെ മൃദദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

## Article Content

ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച്ച കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. കണ്ണൂർ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാർ ൻ്റെ മൃദദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് സുഹൃത്തിന് ഒപ്പം ചെറുപുഴ കാര്യങ്കോട് പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ ആണ് മൃതദേഹം പുഴയിൽ നാട്ടുകാർ കണ്ടത്.

പെരിങ്ങോം ഫയർഫോഴ്സ് എത്തി മൃതദേഹം കരക്ക് എത്തിച്ചു.ചെറുപുഴ പൊലീസ് ഇൻക്വാറ്റ് നടത്തി. മൃതദേഹം കണ്ണൂർ മെഡിക്കൽ കേളേജിലേക്ക് മാറ്റി.

ഭാര്യ :സുനിത.മക്കൾ: കൈലാസ് ,ദുർഗ . കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഫയർഫോഴ്സും കണ്ണൂരിൽ നിന്നു സ്കൂബ ഡൈവിങ്ങ് മുങ്ങൽ വിദഗ്ധരും പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43418/dead-body-of-parakkal-pratheep-kumar)