---
title: "ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയുടെ വീട്ടിൽ കവർച്ച"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43378/theft"
published_at: "2022-05-17T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283ca322f77b_Theft.jpg"
keywords: []
---

# ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയുടെ വീട്ടിൽ കവർച്ച

> **Lead Summary:** **കണ്ണൂർ: **ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയുടെ വീട്ടിൽ കവർച്ച. വീടുപൂട്ടി എറണാകുളത്തേക്ക് പോയ പ്രവാസി കണ്ണൂർ സിറ്റി മരക്കാർക്കണ്ടി എൻ.എൻ.എസ്. ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന സഫൂറാമൻസിലിൽ സുഹൈലിന്റെ വീട് കുത്തിതുറന്നാണ് കവർച്ച നടന്നത്.

## Article Content

**കണ്ണൂർ: **ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയുടെ വീട്ടിൽ കവർച്ച. വീടുപൂട്ടി എറണാകുളത്തേക്ക് പോയ പ്രവാസി കണ്ണൂർ സിറ്റി മരക്കാർക്കണ്ടി എൻ.എൻ.എസ്. ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന സഫൂറാമൻസിലിൽ സുഹൈലിന്റെ വീട് കുത്തിതുറന്നാണ് കവർച്ച നടന്നത്.

വീടിനകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച വില പിടിപ്പുള്ള അഞ്ച് വാച്ചുകളും, വില പിടിപ്പുള്ള ഒരു ഐ ഫോണും, 20,000 രൂപയും വിദേശ കറൻസിയും മോഷ്ടിച്ച് കടന്നു കളഞ്ഞു. എറണാകുളത്തെ സുഹൃത്തിൻ്റെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് വീട്ടുകാർ കണ്ടത്.തുടർന്ന് കണ്ണൂർസിറ്റി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43378/theft)