---
title: "ജില്ലയിലെ 5 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ"
english_title: "Election result"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43376/election-result"
published_at: "2022-05-17T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283c9663c6eb_112117_member_voting.png"
keywords: []
---

# ജില്ലയിലെ 5 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

> **Lead Summary:** ജില്ലയിലെ 5 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്:വോട്ടെണ്ണൽ നാളെ.

## Article Content

ജില്ലയിലെ 5 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്:വോട്ടെണ്ണൽ നാളെ.

ജില്ലയിലെ അഞ്ചുവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച (മെയ് 18) രാവിലെ 10 മണിക്ക് നടക്കും.

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10) 69.83%, പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഏഴ്) 96.05%, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്) 82.86%, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്) 87.12%, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവേലി (അഞ്ച്) 84.44% എന്നിങ്ങനെയാണ് ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലെ പോളിങ് ശതമാനം.

യഥാക്രമം കണ്ണൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പയ്യന്നൂർ കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, മുഴപ്പിലങ്ങാട് ഹയർസെക്കണ്ടറി സ്‌കൂൾ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43376/election-result)