---
title: "അധികാരികളേ ഇതിലേ; പൊക്കുണ്ട് ടൗണിൽ നിന്ന് 100 മീറ്റർ അകലം മാത്രമുള്ള തുമ്പശ്ശേരി വൈറ്റില റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ"
english_title: "thumbassery vaitla road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43290/thumbassery-vaitla-road"
published_at: "2022-05-17T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62836651e1a85_Untitled-2 web.jpg"
keywords: []
---

# അധികാരികളേ ഇതിലേ; പൊക്കുണ്ട് ടൗണിൽ നിന്ന് 100 മീറ്റർ അകലം മാത്രമുള്ള തുമ്പശ്ശേരി വൈറ്റില റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ

> **Lead Summary:** കുറുമാത്തൂർ പൊക്കുണ്ട് ടൗണിൽ നിന്ന് 100 മീറ്റർ അകലെ തുമ്പശേരി വൈത്തല റോഡിലെ ദയനീയാവസ്ഥ വളരെ ഗുരുതരമായി ആലോചിക്കേണ്ട കാര്യമാണ്. ഇതുവഴി യാത്ര പോകുന്നവർ, ഇവിടുത്തെ പ്രദേശവാസികൾ, കുട്ടികൾ ഇവരൊക്കെ മാരകരോഗത്തിന്റെ ഭീഷണിയിലാണ്.

## Article Content

കുറുമാത്തൂർ പൊക്കുണ്ട് ടൗണിൽ നിന്ന് 100 മീറ്റർ അകലെ തുമ്പശേരി വൈത്തല റോഡിലെ ദയനീയാവസ്ഥ വളരെ ഗുരുതരമായി ആലോചിക്കേണ്ട കാര്യമാണ്. ഇതുവഴി യാത്ര പോകുന്നവർ, ഇവിടുത്തെ പ്രദേശവാസികൾ, കുട്ടികൾ ഇവരൊക്കെ മാരകരോഗത്തിന്റെ ഭീഷണിയിലാണ്.

തൊട്ടടുത്ത്‌ പത്തു അമ്പതോളം പിഞ്ച് കുട്ടികൾ പഠിക്കുന്ന അംഗൻവാടി ഉണ്ട്,ഒത്തിരി വീടുകൾ , നിത്യവും നൂർ കണക്കിന് വാഹനങ്ങൾ പോവുന്ന റോഡ്,കാൽ നട യാത്രക്കാർ പോവുന്ന വഴി. മഴയായാലും, വേനൽ അയായാലും എന്നും കൊതുകുകളോട് ശല്യം ദിവസന്തോറും പെരുകി വരുകുകയാണ്.

രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ ജനങ്ങൾ അതിവസിക്കുന്ന ഈ പ്രെദേശത്ത്‌ സാമൂഹ്യ ദ്രോഹികൾ കൊണ്ട് തള്ളുന്ന മാലിന്യങ്ങൾ, കോഴി വേസ്റ്റ് പോലും ഉൾപ്പെടുന്നു.വഴി യത്രകാർക്ക് പോലും നാറ്റം കൊണ്ട് അത് വഴി പോവാൻ കഴിയാത്ത ഒരു അവസ്ഥയാണുള്ളത്. ഇതിന്റെയൊക്കെ പ്രത്യാഘാതം വളരെ വലുതാണ്.

കഴിഞ്ഞവർഷം ജനങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പ്രതികരിച്ചു. അതിനുശേഷം ചില സാമൂഹ്യപ്രവർത്തകർ വന്ന് ഇവിടെ സന്ദർശിച്ച് ഇതിനൊരു പരിഹാരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കും എന്നൊക്കെ പറഞ്ഞു പോയതാണ്. എന്നാൽ അതും വെറും വാക്കായി.

പൊക്കുണ്ട് ടൗണിൽനിന്ന് വെറും നൂറ് മീറ്റർ അകലം മാത്രം ഉള്ള ഇങ്ങനെ ഒരു സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ അപേക്ഷിക്കുന്നു. ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഇനി മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താനും അതിനെതിരെ കർശന നടപടികൾ സ്വീകരിക്കാനുമുള്ള കാര്യങ്ങൾ അധികാരികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43290/thumbassery-vaitla-road)