---
title: "'HISTOVISTA'; സീതി സാഹിബ് എച്ച് എസ് എസ്സിലെ 2005 - 2006 എസ്എസ്എൽസി ബാച്ച് നാളെ വീണ്ടും ഒരുമിക്കുന്നു"
english_title: "histovista"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43239/histovista"
published_at: "2022-05-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283425ec3e66_vac.jpg"
keywords: []
---

# 'HISTOVISTA'; സീതി സാഹിബ് എച്ച് എസ് എസ്സിലെ 2005 - 2006 എസ്എസ്എൽസി ബാച്ച് നാളെ വീണ്ടും ഒരുമിക്കുന്നു

> **Lead Summary:** ഗൃഹാതുരത്വത്തം തുളുമ്പുന്ന മനസുമായി 16 വർഷം പിന്നിലേക്ക് ഒരു തിരിച്ചു നടത്തം ... .. കൂട്ടുകാരുമായി കൈകോർത്തു നടന്ന ഇടനാഴികൾ, വർത്തമാനങ്ങളും പൊട്ടിച്ചിരികളും നിലയ്ക്കാത്ത ക്ലാസ്സ് മുറികൾ, മറവിയുടെ നിഴൽ വീണ ആ വഴികളിലൂടെ ഒരുവട്ടം കൂടി നമുക്കൊത്തിരി നടക്കാം.

## Article Content

ഗൃഹാതുരത്വത്തം തുളുമ്പുന്ന മനസുമായി 16 വർഷം പിന്നിലേക്ക് ഒരു തിരിച്ചു നടത്തം ... .. കൂട്ടുകാരുമായി കൈകോർത്തു നടന്ന ഇടനാഴികൾ, വർത്തമാനങ്ങളും പൊട്ടിച്ചിരികളും നിലയ്ക്കാത്ത ക്ലാസ്സ് മുറികൾ, മറവിയുടെ നിഴൽ വീണ ആ വഴികളിലൂടെ ഒരുവട്ടം കൂടി നമുക്കൊത്തിരി നടക്കാം.

ഒരിക്കലും മറക്കില്ലെന്ന് ഓട്ടോഗ്രാഫിൽ കുറിച്ചിട്ടെങ്കിലും ചിതലരിച്ച മനസ്സിൽ പല മുഖങ്ങളും മങ്ങിത്തുടങ്ങിയിരിക്കുന്നു.. അവരെയൊക്കെ നമുക്ക് വീണ്ടെടുക്കാം.

> മാറാല പിടിച്ചു തുടങ്ങിയ പഴയ ഓർമകൾ പൊടിതട്ടിയെടുക്കാനായി 16 വർഷങ്ങൾക്കിപ്പുറം സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ 2005-2006 എസ് എസ് എൽ സി ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും “HISTOVISTA” എന്ന പേരിൽ സീതി സാഹിബിന്റെ മുറ്റത്തു 2022 മെയ്‌ 18 ബുധനാഴ്ച വീണ്ടും ഒരുമിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43239/histovista)