---
title: "മോഷണ ശ്രമത്തിനിടയിൽ കിണറ്റിൽവീണ മുയ്യം സ്വദേശിയായ മോഷ്ടാവ് പിടിയിൽ"
english_title: "fell into a well during a robbery attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43209/fell-into-a-well-during-a-robbery-attempt"
published_at: "2022-05-17T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628327637c240_Untitled-2 web.jpg"
keywords: []
---

# മോഷണ ശ്രമത്തിനിടയിൽ കിണറ്റിൽവീണ മുയ്യം സ്വദേശിയായ മോഷ്ടാവ് പിടിയിൽ

> **Lead Summary:** മാതമംഗലം തുമ്പത്തടത്തിൽ മോഷണശ്രമത്തിനിടയിൽ കിണറിൽ വീണ കള്ളൻ പിടിയിൽ. തളിപ്പറമ്പ് മുയ്യത്തെ അമ്പിലോട്ട് പുതിയപുരയില്‍ മുഹമ്മദിന്റെ മകന്‍ എ.പി.ഷെമീര്‍ ആണ് പിടിയിലായത്, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

## Article Content

മാതമംഗലം തുമ്പത്തടത്തിൽ മോഷണശ്രമത്തിനിടയിൽ കിണറിൽ വീണ കള്ളൻ പിടിയിൽ. തളിപ്പറമ്പ് മുയ്യത്തെ അമ്പിലോട്ട് പുതിയപുരയില്‍ മുഹമ്മദിന്റെ മകന്‍ എ.പി.ഷെമീര്‍ ആണ് പിടിയിലായത്, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

തുമ്പത്തടത്തിലെ പവിത്രൻ മാഷുടെ (രാജമ്മ ടീച്ചർ) വീട്ടിലാണ് മോഷണശ്രമം നടന്നത്, വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല, കിണറിൽ വീഴുന്ന ശബ്ദം കേട്ട് അയൽക്കാർ വന്നപ്പോഴാണ് കള്ളനെക്കണ്ടത്, ഫയർഫോഴ്സും പെരിങ്ങോം പോലീസും ചേർന്ന് പ്രതിയേ കസ്റ്റഡിയിലെടുത്തു.

പ്രതി വന്നതെന്ന് സംശയിക്കുന്ന KL 13U 1711 യൂനിക്കോൺ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷെമീര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43209/fell-into-a-well-during-a-robbery-attempt)