---
title: "കേളകത്ത് സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി"
english_title: "murder in kelakam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43131/murder-in-kelakam"
published_at: "2022-05-16T19:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62825b234edd1_vac.jpg"
keywords: []
---

# കേളകത്ത് സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

> **Lead Summary:** കേളകത്ത് സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കേളകം ചെട്ട്യാംപറമ്പ് പള്ളിപ്പാട്ടെ അബിനേഷ് ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

## Article Content

കേളകത്ത് സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കേളകം ചെട്ട്യാംപറമ്പ് പള്ളിപ്പാട്ടെ അബിനേഷ് ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

മൂത്ത സഹോദരൻ അഖിലേഷ് ആണ് അബിനേഷിന്റെ കഴുത്തിൽ തുണി കൊണ്ട് കുരുക്കി കൊലപാതകം നടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഖിലേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43131/murder-in-kelakam)