---
title: "റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് 6 കിന്റൽ റബ്ബർ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം : തീയിട്ടതാണെന്ന്    സംശയമെന്ന് സ്ഥലമുടമ"
english_title: "Rubber chimney catches fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43029/rubber-chimney-catches-fire"
published_at: "2022-05-16T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281df86144b6_Untitled-2 web.jpg"
keywords: []
---

# റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് 6 കിന്റൽ റബ്ബർ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം : തീയിട്ടതാണെന്ന്    സംശയമെന്ന് സ്ഥലമുടമ

> **Lead Summary:** **പരിയാരം; **പരിയാരത്ത് പുളിയൂലിൽ റബ്ബർ പുകപ്പുര കത്തിനശിച്ച് ഒരു ലക്ഷം വിലവരുന്ന 6 കിന്റൽ റബ്ബർ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം.

## Article Content

**പരിയാരം; **പരിയാരത്ത് പുളിയൂലിൽ റബ്ബർ പുകപ്പുര കത്തിനശിച്ച് ഒരു ലക്ഷം വിലവരുന്ന 6 കിന്റൽ റബ്ബർ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം.

കോരൻപീടികയിൽ ഉള്ള വിമല അപ്പുക്കുട്ടന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലെ പുകപ്പുരക്കാണ് ഇന്ന് പുലർച്ചെ നാലോടെ തീപിടുത്തമുണ്ടായത്. പുകപ്പുര ഭാഗികമായി കത്തി നശിച്ചു.

അകത്തുണ്ടായിരുന്ന ഉണക്കാനിട്ട റബ്ബർ ഉൾപ്പെടെ മറ്റു വസ്തുക്കൾ പൂർണമായും നശിച്ചിട്ടുണ്ട്. ആരോ വാതിൽ തകർത്ത് അകത്തുകടന്ന് തീയിട്ടതാണെന്ന സംശയിക്കുന്നത് സ്ഥലമുടമ പറഞ്ഞു. പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ ഗ്രേഡ് എ.എസ്.ടി.ഒ ബാലചന്ദ്രന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഉമേഷ്, ശ്രീകാന്ത്, സുധീഷ്, അഭിനേഷ്, ഹോംഗാര്‍ഡ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘം ഒരുമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡംഗവുമായ പി.പി.ബാബുരാജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43029/rubber-chimney-catches-fire)