---
title: "മന്ത്രി എം വി ഗോവിന്ദന്റെ വാഹനം കണ്ണൂരിൽ അപകടത്തിൽപ്പെട്ടു"
english_title: "Minister MV Govindan's vehicle met with an accident in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43012/minister-mv-govindans-vehicle-met-with-an-accident-in-kannur"
published_at: "2022-05-16T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281c500519e9_vac.jpg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദന്റെ വാഹനം കണ്ണൂരിൽ അപകടത്തിൽപ്പെട്ടു

> **Lead Summary:** **കണ്ണൂര്‍:** തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ തളാപ്പിലാണ് മന്ത്രിയുടെ ഔദ്യോഗികവാഹനം അപകടത്തില്‍പ്പെട്ടത്.

## Article Content

**കണ്ണൂര്‍:** തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ തളാപ്പിലാണ് മന്ത്രിയുടെ ഔദ്യോഗികവാഹനം അപകടത്തില്‍പ്പെട്ടത്.

യാത്രയ്ക്കിടെ തളാപ്പിലെ റോഡ് ഡിവൈഡറില്‍ തട്ടി കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മന്ത്രിയെ മറ്റൊരു വാഹനത്തില്‍ വീട്ടിലെത്തിച്ചു. അപകടത്തില്‍ മന്ത്രിക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43012/minister-mv-govindans-vehicle-met-with-an-accident-in-kannur)