---
title: "കോ:ഓപ്പറേറ്റീവ് എപ്ലോയീസ് ഓര്‍ഗനൈസേഷന്‍  ജില്ലാ കൗണ്‍സില്‍ മീറ്റും യാത്രയയപ്പ് സമ്മേളനവും നടന്നു"
english_title: "cooperative council meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43009/cooperative-council-meet"
published_at: "2022-05-16T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281c295c65fb_vac.jpg"
keywords: []
---

# കോ:ഓപ്പറേറ്റീവ് എപ്ലോയീസ് ഓര്‍ഗനൈസേഷന്‍  ജില്ലാ കൗണ്‍സില്‍ മീറ്റും യാത്രയയപ്പ് സമ്മേളനവും നടന്നു

> **Lead Summary:** **കണ്ണൂര്‍: **കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പി ഉബൈദുല്ല എംഎല്‍എ. കോ:ഓപ്പറേറ്റീവ് എപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ കൗണ്‍സില്‍ മീറ്റും യാത്രഅയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയുമായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂര്‍: **കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പി ഉബൈദുല്ല എംഎല്‍എ. കോ:ഓപ്പറേറ്റീവ് എപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ കൗണ്‍സില്‍ മീറ്റും യാത്രഅയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയുമായിരുന്നു അദ്ദേഹം.

നോട്ട് നിരോധന ഘട്ടത്തില്‍ സഹകരണ സംഘങ്ങളില്‍ കള്ളപ്പണങ്ങളുണ്ടെന്ന് ആരോപണം ഉന്നയിച്ചവരാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, ഇത്തരം പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ സഹകാരികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതിലൂടെ കഴിഞ്ഞു.

ജനകീയ പ്രസ്ഥാനമെന്ന നിലയില്‍ സാധാരണക്കാരുടെ വിശ്വാസം ആര്‍ജിച്ച് വന്‍ വളര്‍ച്ചയാണ് പിന്നീട് സഹകരണ സംഘങ്ങള്‍ നേടിയത്. തകര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ പിടിച്ചെടുക്കാനുള്ള പി ശ്രമമാണ് പിന്നീട് നടത്തുന്നത്. ഇതിനായി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മരിച്ചവര്‍ പോലും വോട്ടു ചെയ്യുന്ന വിചിത്ര രീതി പലപ്പോഴുംസഹകരണ സംഘം തെരഞ്ഞെടുപ്പുകളിലുണ്ടാവുന്നുണ്ട്.

പരിയാരം മെഡിക്കല്‍ കോളജ്, എകെജി ആസ്പത്രി തെരഞ്ഞെടുപ്പുകളില്‍ നാം അതുകണ്ടതാണ്.ഇതിനെയും ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിഇഒ ജില്ല പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ ചൂര്യാട്ട്,സിപി മുഹമ്മദലി എന്നിവര്‍ക്കുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരിം ചേലേരി സമര്‍പ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ ട്രഷര്‍ വി പി വമ്പന്‍, ജില്ലാ ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടിഎന്‍എ ഖാദര്‍, സിഇഒ സംസ്ഥാന സെക്രട്ടറി നസീര്‍ ചാലാട്,എ എ ഖലീല്‍ റഹ്മാന്‍,ടികെ ഹുസൈന്‍ , പി.പി.ഷാഹിദ ,സതിവിനോദ്,സംസാരിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സിഇഒ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മടക്കാട് സ്വഗതവും ട്രഷറര്‍ മുസ്തഫ പൊന്നമ്പാറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43009/cooperative-council-meet)