---
title: "പിലാത്തറയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് വീഡിയോ എടുത്ത ഡോക്ടർമാർക്ക് മർദ്ദനം: രണ്ടു പേർ അറസ്റ്റിൽ"
english_title: "pilathara hotel case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43008/pilathara-hotel-case"
published_at: "2022-05-16T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281c15ee111a_DSC_7464 (1).JPG"
keywords: []
---

# പിലാത്തറയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് വീഡിയോ എടുത്ത ഡോക്ടർമാർക്ക് മർദ്ദനം: രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** പിലാത്തറയില്‍ കെ സി റസ്റ്റോറന്റിന്റെ റസ്റ്റോറന്റ് ശുചിമുറിയില്‍ ഭക്ഷണം. ഇത് കണ്ടു ചോദ്യം ചെയ്ത കാസര്‍കോട് ബന്തടുക്ക സ്വദേശിയായ ഡോക്ടര്‍ സുബ്ബറായയെയും കൂട്ടരെയും ഹോട്ടല്‍ ഉടമയും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചു.

## Article Content

പിലാത്തറയില്‍ കെ സി റസ്റ്റോറന്റിന്റെ റസ്റ്റോറന്റ് ശുചിമുറിയില്‍ ഭക്ഷണം. ഇത് കണ്ടു ചോദ്യം ചെയ്ത കാസര്‍കോട് ബന്തടുക്ക സ്വദേശിയായ ഡോക്ടര്‍ സുബ്ബറായയെയും കൂട്ടരെയും ഹോട്ടല്‍ ഉടമയും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചു.

ഹോട്ടലിന് അരികെ നാല് ബാത്ത് റൂം ഉള്ളതില്‍ രണ്ടു ബാത്ത്‌റൂമുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പൂട്ടിക്കിടക്കുന്ന ബാത്‌റൂമില്‍ ആണ് ഭക്ഷണ സാധനങ്ങളായ അരി പഞ്ചസാര മുതലായവ സൂക്ഷിച്ചിരുന്നത്. ഇത് കണ്ട് ഡോക്ടര്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം വഷളായത്.

ബലമായി അദ്ദേഹത്തിന്റെ ഫോണ്‍ പിടിച്ചുവാങ്ങി അദ്ദേഹത്തിന് ഫോണില്‍നിന്ന് വിഷ്വല്‍സ് ഡിലീറ്റ് ചെയ്കയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്നുപോകാന്‍ മുതിര്‍ന്ന ഡോക്ടറെ ഹോട്ടല്‍ ഉടമയും സംഘവും പോകാന്‍ അനുവദിച്ചില്ല. ഡോക്ടര്‍ പൊലീസിനെ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കടയുടമയെയും കൂട്ടരെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ക്ക് പോവാന്‍ ആയത്.

ഡോക്ടര്‍ മര്‍ദ്ദിച്ച പേരില്‍ ഹോട്ടല്‍ ഉടമയായ മുഹമ്മദ് മൊയ്തീന്‍, സമീന തുടങ്ങി ഹോട്ടലുംമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍ 31 പേരടങ്ങുന്ന സംഘവും ചേര്‍ന്ന് ടൂറിന് വന്നപ്പോഴാണ് സംഭവം അരങ്ങേറിയത്. ഡോക്ടര്‍ പറയുന്നതനുസരിച്ച്‌ ഇപ്പോഴും ആവശ്യം റെക്കോര്‍ഡ് ചെയ്ത് ഫോണ്‍ തനിക്ക് തിരിച്ചു കിട്ടിയില്ല എന്നാണ്.

സംഭവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ പ്രതികരിച്ച തങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല അടച്ചുറപ്പുള്ള മുറിയിലാണ് തങ്ങള്‍ ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത് എന്നാണ്. എന്നാല്‍ ഏതു സമയവും എലിയും പാമ്ബും പോലുള്ള ജീവികള്‍ കേറാന്‍ തക്കവണ്ണമുള്ള രീതിയില്‍ ബാത്‌റൂമിലെ നിലത്താണ് ഇത്തരത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ചത്. മുകള്‍ഭാഗത്ത് തുറന്ന രീതിയിലുള്ള ബാത്‌റൂം ആണ് ഇത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെയാണ് ഹോട്ടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളെ മര്‍ദ്ദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43008/pilathara-hotel-case)