---
title: "തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭനെ കോൺഗ്രസിൽ നിന്നും സസ്‌പെൻന്റ് ചെയ്തു"
english_title: "Taliparamba Municipal Corporation Vice Chairman Kallingil Padmanabhan has been suspended from the Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4296/taliparamba-municipal-corporation-vice-chairman-kallingil-padmanabhan-has-been-suspended-from-the-congress"
published_at: "2021-10-09T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61616f7ad37c6_PicsArt_10-09-03.59.21.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭനെ കോൺഗ്രസിൽ നിന്നും സസ്‌പെൻന്റ് ചെയ്തു

> **Lead Summary:** തളിപ്പറമ്പ: മുതിർന്ന നേതാവും നഗരസഭ വൈസ് ചെയർമാനുമായ കല്ലീങ്കിൽ പത്മനാഭനെ കോൺഗ്രസിൽ നിന്നും സസ്പെൻറ് ചെയ്തു.

## Article Content

തളിപ്പറമ്പ: മുതിർന്ന നേതാവും നഗരസഭ വൈസ് ചെയർമാനുമായ കല്ലീങ്കിൽ പത്മനാഭനെ കോൺഗ്രസിൽ നിന്നും സസ്പെൻറ് ചെയ്തു.

തളിപ്പറമ്പ കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കൂടിയായ പത്മനാഭനോട് ബാങ്ക് പ്രസിഡണ്ട് സ്ഥാനവും ഡയറക്ടർ സ്ഥാനവും ഒഴിയാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് ഡി.സി.സി പ്രസിഡണ്ട് മാർട്ടിൽ ജോർജ് പത്മനാഭനെ സസ്പെൻറ് ചെയ്യുകയായിരുന്നു.പാലയാട് വാർഡിൽ നിന്നും വിജയിച്ചാണ് പത്മനാഭൻ നഗരസവൈസ് ചെയർമാൻ ആയത്.

അതേ സമയം കോൺഗ്രസിൽ തുടരുമോ മറ്റെതെങ്കിലും പാർട്ടിയിൽ ചേരുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പത്മനാഭൻ പറഞ്ഞു. സഹപ്രവർത്തകരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4296/taliparamba-municipal-corporation-vice-chairman-kallingil-padmanabhan-has-been-suspended-from-the-congress)